Kerala News

ചങ്ങനാശ്ശേരിയിലെ വീട്ടിൽ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി;യുവാവിനെ കാണാതായതില്‍ ട്വിസ്റ്റ്

ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍ തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്.ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചിരുന്നു..സെപ്തംബർ 26 മുതൽ ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ബിന്ദു കുമാറിൻ്റെ മൊബൈൽ ടവർ പരിശോധിച്ചതിൽ ആലപ്പുഴ – ചങ്ങാനശ്ശേരി റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാൾ എത്തിയതായി വ്യക്തമായി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിൻ്റെ സുഹൃത്ത് മുത്തുകുമാർ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി.

തുടർന്ന് മുത്തുകുമാറിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. സംശയം തോന്നി പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ആണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിൻ്റെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. ഒടുവിൽ ഇന്ന് ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിധ്യത്തിൽ തറയുടെ കോണ്‍ക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയിൽ ആണ് ബിന്ദുകുമാറിൻ്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായി മനസിലാക്കിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന ഭാഗത്താണ് തറ പൊളിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!