ചങ്ങനാശ്ശേരിയിലെ വീട്ടിൽ തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി;യുവാവിനെ കാണാതായതില്‍ ട്വിസ്റ്റ്
ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ മൃതദേഹം വീടിനു പിന്നിലെ ഷെഡിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി എ.സി. റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്റെ വീട്ടില്‍ തറ പൊളിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദു കുമാർ എന്ന യുവാവിൻ്റെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്.ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ […]
