ന്യൂഡല്‍ഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 86,821 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ 63,12,585ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,181 പേർ മരണപ്പെട്ടു.ഇതോടെ മരണം 98,678 ആയി.
ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 30 വരെ 7,56,19,781 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ സെപ്റ്റംബര്‍ 30 ന് മാത്രം പരിശോധിച്ചത് 14,23,052 സാമ്പിളുകളാണ്.
83.5 ശതമാനം പേർ രോഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു. നിലവിൽ 52,73,202 പേർ കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു.

