യു.ഡി.എഫിലെ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. പാർട്ടികത്ത് എടുക്കുന്ന തീരുമാനങ്ങൾ കൂടിയാലോചനകൾ ഇല്ലാതെയാണെന്ന് ആവർത്തിച്ച് കെ. മുരളീധരൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ നിർത്താനുള്ള തീരുമാനം ആരോടും ആലോചിക്കാതെ എടുത്തതാനെന്നും മുരളീധരൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സമരം നിർത്തുകയല്ല വേണ്ടതെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സമരരീതിയിലേക്ക് പാർട്ടി മാറുകയാണ് ചെയ്യേണ്ടതെന്നും മുരളീധരൻ അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം പേടിച്ച് സമരം നിർത്തി എന്നവസ്ഥയായെന്നും മുരളീധരൻ കൂട്ടിചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
വട്ടിയൂർക്കാവിൽ തനിക്ക് നിരവധി വ്യക്തിബന്ധങ്ങളുണ്ടെന്നും അതിനാൽ തന്നെ ഇവിടെ തന്റെ സ്ഥിരം സാന്നിധ്യമുണ്ടാവുമെന്നും മുരളീധരൻ പറഞ്ഞു.

