Kerala News

ഓണക്കാലത്ത് കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം;മുണ്ടുടുത്ത് മലയാളം പറഞ്ഞ് മോദി

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി.സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരം എന്ന് പ്രധാനമന്ത്രി പറഞ്ഞു.കസവുമുണ്ടും നേര്യതുംധരിച്ചാണ് നരേന്ദ്രമോദി എത്തിയത്. ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിൽ ആണ് പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു.ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാകുമെന്ന് മോദി പറഞ്ഞു . രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം വളരെ ശക്തമായി മുന്നോട്ടുപോകുന്നു. അവിടെ ഭരിക്കുന്നത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ വികസനത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് മോദി പറഞ്ഞു.ബി.ജെ.പി പരിപാടിക്കുശേഷം വൈകീട്ട് ആറിന് നെടുമ്പാശ്ശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിക്കും. കൊച്ചി മെട്രോയുടെ പേട്ട-എസ്.എൻ ജങ്ഷൻ പാതയുടെ ഉദ്ഘാടനം, കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം, കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാതയുടെ ഉദ്ഘാടനം തുടങ്ങിയവ ചടങ്ങിൽ നടക്കും. തുടർന്ന് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!