പത്തനംതിട്ട: കാര്‍ അപകടത്തില്‍ മരിച്ച അധ്യാപിക അനുജ രവീന്ദ്രന്റെ മരണത്തില്‍ പരാതി നല്‍കി അച്ഛന്‍. ഹാഷിം മകളെ ഭീഷണിപ്പെടുത്തിയാണ് വണ്ടിയില്‍ നിന്ന് ഇറക്കിയതെന്നും തുടര്‍ന്നു ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് അച്ഛന്‍ രവീന്ദ്രന്റെ പരാതിയില്‍ പറയുന്നത്. ഇതെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൂറനാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
സ്വകാര്യ ബസ് ഡ്രൈവറാണ് കാറിലുണ്ടായിരുന്ന അനൂജയുടെ സുഹൃത്ത് ഹാഷിം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷമായെന്നാണ് സൂചന. അനുജയുടെയും ഹാഷിമിന്റെയും ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഇക്കാര്യം കണ്ടെത്തിയത്.