information

ഇന്ന് ലോക പരിസ്ഥിതി ദിനം ജീവൻ നില നിർത്താൻ പ്രകൃതിയെ സംരക്ഷിക്കാം

പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് ജീവ ജാലങ്ങളുടെ നില നിൽപ്പിനു തന്നെ ആവശ്യകതയാണ്. പ്രകൃതിയിൽ ഇന്ന് നാം കാണുന്ന മാറ്റങ്ങൾ വർഷങ്ങളായി പ്രകൃതിയോട് കാണിക്കുന്ന അനാദരവിന്റെ തിക്ത ഫലമാണ്. പ്രളയവും വരൾച്ചയും ആരോഗ്യ പ്രശ്നങ്ങളും നാം വിളിച്ചു വരുത്തിയതെന്നു തന്നെ പറയാം. മലിനീകരണവും ,കാടുകൾവെട്ടി മാറ്റിയും, കുന്നുകൾ ഇടിച്ചു നിരത്തിയുമുള്ള ആധുനിക വികസനവും എല്ലാം തന്നെ നമ്മെ നാശത്തിലേക്ക് നയിച്ചു. തിരിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന സൂചന കൂടിയാണ് ഈ പരിസ്ഥിതി ദിനം. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, […]

National News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു

ന്യൂ ഡൽഹി : ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 85000 കടന്നു. രാജ്യത്ത് 85940 കോവിഡ് ബാധിതരാണുള്ളത്. കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ 103 പേരാണ് മരണപ്പെട്ടത്. 2700ലേറെ പേരുടെ മരണം രാജ്യത്തെ ആശങ്ക കൂട്ടുന്നുണ്ട് . കഴിഞ്ഞ ദിവസം മാത്രം 3970 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. തമിഴ് നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗി എണ്ണത്തിൽ ഉയർച്ച തുടരുകയാണ്. കോവിഡ്‌ വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ മരണം 1019 ആയി. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്ത്‌ കോവിഡ്‌ […]

Kerala News

വിളക്കേന്തിയ വനിതയുടെ ജന്മദിനം മെയ് 12 ലോക നേഴ്സ് ഡേ

ഭൂമിയെ ഒരു കുഞ്ഞ് സ്പർശിക്കും മുൻപ് ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവർ മാലാഖമാർ. അവരിലൂടെയാണ് നാം നമ്മുടെ മാതാ പിതാക്കളെ പോലും ആദ്യമായി കാണുന്നത്. കരുതലോടെ മരണം വരെ നമുക്കൊപ്പം തന്നെ ഇവരുണ്ട്. ഈ കോവിഡ് കാലത്ത് ഇവരെ നാം ഓർത്തില്ലെങ്കിൽ പിന്നെന്നോർക്കാൻ . വലിയ രീതിയിലുള്ള സാമ്പത്തിക പാരിതോഷികങ്ങൾ കിട്ടുന്നില്ലായെങ്കിലും പരാതികൾ ഒന്നും തന്നെയില്ലാതെ സേവനം നടത്തുന്ന നിരവധി പേർ. അത്തരം മാലാഖാമാരോടുള്ള ബഹുമാനാർത്വം, ഇറ്റലിയിലെ വിളക്കേന്തിയ വനിത എന്ന വിളിപ്പേരുള്ള ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനം […]

International News

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194

കോവിഡ് രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാതെ ലോകം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ മരിച്ചത് 2,28,194 ആയി കഴിഞ്ഞു . ഏറ്റവും അധികം മരണം അമേരിക്കയികലാണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 61,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്. അതേ സമയം ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് […]

International Kerala

കോവിഡ് ബാധിതർ 29 ലക്ഷം പിന്നിട്ടു മരണം രണ്ട് ലക്ഷം

ലോകത്ത് രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തിനോടടുത്ത് എത്തി. നിലവിൽ രോഗികളുടെ എണ്ണം 29,19568 ആയി. മരണം രണ്ട് ലക്ഷം പിന്നിട്ടു. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ. രാജ്യത്തെ മരണ സംഖ്യ 54000 കടന്നു. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1834 കോവിഡ് […]

International

പിടിവിടാതെ കോവിഡ് ലോകത്ത് മരണം 1,97,082

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് .ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരണപെട്ടത്. ഇതുവരെ രോഗമുക്തി നേടിയത് 775,986 പേരാണ് . 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യം രോഗം സ്ഥിരീകരിച്ച ചൈനയിൽ […]

Entertainment International

എറിഞ്ഞിടാൻ ഇന്ത്യ വെസ്റ്റിന്‍ഡീസിന് 468 റൺസ് വിജയ ലക്‌ഷ്യം

  • 2nd September 2019
  • 0 Comments

കിങ്സ്റ്റണ്‍ : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യത. 468 റണ്‍സിന്റെ വിജയ ലക്‌ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 45 റൺസിന് രണ്ടു വിക്കറ്റ് നഷ്ടമായി. ജോണ്‍ കാംബെല്‍ (16), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം. ഡാരന്‍ ബ്രാവോയും (18), ഷമാര്‍ ബ്രൂക്ക്‌സുമാണ് (4) ക്രീസില്‍. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ […]

Adventure

കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം

കോടഞ്ചേരി: ലോക കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിനായെത്തുന്ന വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള കയാക്കിസ്റ്റുകള്‍ക്ക് ഇന്ന് മൂന്ന് മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ സ്വീകരണം നല്‍കും. ജൂലൈ 26 മുതല്‍ 28 വരെ തുഷാരഗിരിയിലാണ് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സില്‍, ഗ്രീന്‍ കെയര്‍ മിഷന്‍, ഗ്രാന്റ് സൈക്കിള്‍ ചാലഞ്ച്, ജില്ലാ ഹയര്‍സെക്കന്ററി എന്‍.എസ്.എസ്, കെ.എസ്.എം.എ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കാലിക്കറ്റ് സൈക്കിള്‍ കാര്‍ണിവലിന്റെ ഭാഗമായാണ് കയാക്കിംഗ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നത്. കെ.എച്ച്.ആര്‍.എ കോഴിക്കോടിന്റെ നേതൃത്വത്തില്‍ സുലൈമാനി […]

error: Protected Content !!