ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ക്വാറൻറീനിൽ

ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് ക്വാറന്റീനില്‍. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം വന്നതോടെ സ്വയം നിരീക്ഷണത്തിലേക്ക് പോകുകയാണെന്ന് അദ്ദേഹം തന്നെയാണ് അറിയിച്ചത്.ലക്ഷണങ്ങളൊന്നും ഇതുവരെ ഇല്ലെന്നും 10 ദിവസം വീട്ടിലിരുന്ന് ഡബ്ല്യു.എച്ച്.ഒയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ഡബ്ല്യു.എച്ച്.ഒയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം പറഞ്ഞു.

കോവിഡ്​ മഹാമാരിയിൽനിന്ന്​ കരകയറാൻ ദരിദ്ര്യ രാജ്യങ്ങളിൽ ഉൾപ്പെടെ വാക്‌സിൻ എത്തിക്കുക;ലോകാരോഗ്യസംഘടന

കോവിഡ്​ മഹാമാരിയിൽനിന്ന്​ കരകയറാനുള്ള പ്രധാനമാർഗം ദരിദ്ര്യ രാജ്യങ്ങളിൽ ഉൾപ്പെടെ വാക്​സിൻ എത്തിച്ചുനൽകുകയെന്നതാണെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ട്രൊഡോസ്​ അദാനോം ഗെബ്രിയേസസ്​. വാക്​സിൻ വികസിപ്പിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്​സിൻ ആദ്യം എത്തിക്കാൻ ശ്രമിക്കും. എന്നാൽ ഒരു രാജ്യത്തെ എല്ലാവർക്കും വാക്​സിൻ എത്തിക്കാനാകരുത്​ ശ്രമം. പകരം എല്ലാ രാജ്യത്തെയും ചിലർക്ക്​ വാക്​സിൻ ലഭ്യമാക്കാൻ ശ്രമിക്കണമെന്നും ​അദ്ദേഹം പറഞ്ഞു. വാക്​സിൻ ദേശീയത മഹാമാരിയെ വർധിപ്പിക്കും. ഒരിക്കലും ചുരുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെർലിനിൽ നടക്കുന്ന മൂന്നുദിവ​സത്തെ ​ലോക ആരോഗ്യ […]

Kerala National News

2022വരെയും കൊവിഡ് വാക്‌സിന്‍ ആരോഗ്യമുള്ള യുവാക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല’; ലോകാരോഗ്യ സംഘടന

  • 15th October 2020
  • 0 Comments

ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം പരിഗണിക്കുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് നോക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. 70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചാൽ […]

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

  • 13th October 2020
  • 0 Comments

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ് പറഞ്ഞു. കൊവിഡ് വന്നാല്‍ പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന്റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ. പൊതുജനാരോഗ്യ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള […]

News

2021 പകുതി വരെ കൊവിഡ് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല; ലോകാരോഗ്യസംഘടന

  • 4th September 2020
  • 0 Comments

2021 പകുതി വരെ കൊവിഡ് 19 ന് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഹാരിസ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരേയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല. നേരത്തെ അമേരിക്ക ഒക്ടോബറോടെ വാക്സിന്‍ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറിലാണ് അമേരിക്കയില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. ഇത് മുന്നില്‍ക്കണ്ടാണ് അമേരിക്കയുടെ വാക്സിന്‍ പ്രഖ്യാപനം. […]

International

2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടയുടെ ലക്ഷ്യമെന്നും എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല.അടുത്തവര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ല. എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

International

കൊവിഡില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കും; ലോകാരോഗ്യസംഘടന

കൊവിഡില്‍ നിന്നും ലോകം മുക്തമാകാന്‍ മാസങ്ങളെടുക്കുമെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ട്. പല രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ട്. എന്നാല്‍ ആഗോളതലത്തില്‍ രോഗം അതിവേഗം പടരുകയാണെന്നും ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്റൈന്‍ നടപ്പിലാക്കുക എന്ന സന്ദേശവും അദ്ദേഹം നല്‍കി. ലോകത്താകെ വ്യാപിച്ച കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 1.03 കോടി പിന്നിട്ടു. ഒരു കോടി മൂന്ന് ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ […]

International

കൊറോണ വൈറസ്;മരിച്ചവരുടെ എണ്ണം 2800 കടന്നെന്ന് ലോകാരോഗ്യ സംഘടന

  • 29th February 2020
  • 0 Comments

കൊറോണ വൈറസ് വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ അപകടസാധ്യത ഏറ്റവും ഉയര്‍ന്ന നിരയിലേക്ക് ഉയര്‍ത്തി. ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2800 കടന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. മരിച്ചവരിലേറെയും ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. എന്നാല്‍ ദിവസേന കൊറോണ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ചൈന അറിയിച്ചു. ഫ്രാന്‍സിലും പുതിയതായി 19 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഐസ്ലന്‍ഡ്, മെക്സിക്കോ, ന്യൂസിലന്‍ഡ്, ബെലാറസ്, നെതര്‍ലന്‍ഡ്സ് തുടങ്ങി ആറ് രാജ്യങ്ങളില്‍ കൂടി ആദ്യ കൊറോണ ബാധ […]

error: Protected Content !!