കോഴിക്കോട് വോട്ടെണ്ണലിന് സജ്ജം; വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കോഴിക്കോട്: ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക. നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ്. വടകര […]









