Kerala News

ശുഭ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും, തൃക്കാക്കരയില്‍ പോളിങ് അമ്പത് ശതമാനം കടന്നു

തൃക്കാക്കരയില്‍ മികച്ച പോളിങാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വോട്ടിങ് തീരാന്‍ ഏതാനും മണിക്കൂറുള്‍ മാത്രമിരിക്കെ അമ്പത് ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2.45 ഓടെ വോട്ടെടുപ്പ് 51.34 ശതമാനം പിന്നിട്ടിട്ടുണ്ട്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. മണ്ഡലത്തിലുടനീളം ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. ഉയര്‍ന്ന പോളിംഗ് ശതമാനത്തെ തുടര്‍ന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. അതേസമയം, രാവിലെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസറെ പൊലീസ് പിടികൂടിയിരുന്നു. മരോട്ടിച്ചുവടിലുള്ള 23-ാം നമ്പര്‍ ബൂത്തിലെ […]

Entertainment News

വോട്ട് ചെയ്യാനെത്തി വിജയ്;വളഞ്ഞിട്ട് മാധ്യമങ്ങളും ആരാധകരും,പോളിങ് ബൂത്തില്‍ തിരക്കോട് തിരക്ക് മാപ്പ് പറഞ്ഞ് താരം

  • 19th February 2022
  • 0 Comments

തമിഴ്‌നാട്ടിലെ നഗര പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് ഇന്ന് രാവിലെ ബൂത്തിലെത്തിയിരുന്നു.മാധ്യമങ്ങളും ആരാധകരും അദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചെയ്യുന്ന വിജയ്‌യുടെ ചിത്രങ്ങളും ധാരാളം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിജയ്യുടെ ഫാന്‍സ് അസോസിയേഷനും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ […]

ഫിറോസ് എന്ന വ്യക്തിയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്കല്ലാതെ എത്ര പേര്‍ക്ക് അറിയാം; വിമർശനവുമായി യൂത്ത് കോൺഗ്രസ്

തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തവനൂര്‍ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയുമായ ഇ.പി രാജീവ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യു.ഡി.എഫിനെ വിമര്‍ശിച്ച ഫിറോസിന്റെ നടപടിയെയാണ് രാജീവ് വിമര്‍ശിച്ചത്. യു.ഡി.എഫില്‍ അനൈക്യമുണ്ടെന്ന ഫിറോസിന്റെ പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും ദൗര്‍ഭാഗ്യകരവുമാണെന്നും രാജീവ് പറഞ്ഞു.തവനൂരിലെ കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ പോലും ആവശ്യപ്പെടാതെ യു.ഡി.എഫിന്റെ സംസ്ഥാന നേതൃത്വം അടിച്ചേല്‍പ്പിച്ച സ്ഥാനാര്‍ത്ഥിയാണ് ഫിറോസെന്നും ചാരിറ്റി പ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് വ്യക്തമായ ഒരു രാഷ്ട്രീയ പശ്ചാത്തലവും ഫിറോസിനില്ലെന്നും […]

Kerala News

എൽ ഡി എഫ് വോട്ടർമാർക്ക് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം; ഷിബു ബേബി ജോണ്‍തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

  • 4th April 2021
  • 0 Comments

കൊല്ലം ചവറയില്‍ വോട്ടര്‍മാര്‍ക്ക് എല്‍ഡിഎഫ് മദ്യം വിതരണം ചെയ്തുവെന്ന് ആക്ഷേപം. മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് പരാതി. ഫേസ്ബുക്കിലും ഇതിനെകുറിച്ച് കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുജിത് വിജയന്റെ പേരില്‍ ഉള്ള മദ്യശാലയില്‍ നിന്ന് ടോക്കണ്‍ വഴിയാണ് വിതരണം എന്നാണ് ആക്ഷേപം . യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ വിഡിയോ തെളിവുകള്‍ അടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി..42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരെ എല്‍ഡിഎഫ് അക്രമം അഴിച്ചുവിടുന്നുവെന്നും പരാതിയില്‍ പറയുന്നു

Kerala News

മണ്ഡലം മാറിയും വ്യാജ വോട്ട്; തെളിവുമായി രമേശ് ചെന്നിത്തല

  • 24th March 2021
  • 0 Comments

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വിഷയത്തില്‍ കൂടുതല്‍ ആരോപണവുമായി രംഗത്തെത്തിയത്. ഒരു മണ്ഡലത്തില്‍ വോട്ടുള്ള വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെടുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒരു വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളിലും വോട്ടുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ട്. ആകെ,1,09,693 വ്യാജ വോട്ടര്‍മാരുണ്ട്. ഇരിക്കൂര്‍ മണ്ഡലത്തില്‍ 537 അന്യമണ്ഡലങ്ങളിലെ […]

Local News

ജില്ലയില്‍ 24,70,953 വോട്ടര്‍മാര്‍

  • 4th March 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 20 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 24,70,953 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 12,71,920 സ്ത്രീകളും 11,98,991 പുരുഷന്‍മാരും 42 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തില്‍ ഏറ്റവും കുറവും. കുന്നമംഗലത്ത് 113901 സ്ത്രീകളും 108579 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 222481 വോട്ടര്‍മാരാണുള്ളത്. വടകര നിയോജക മണ്ഡലത്തില്‍ 76946 പുരുഷന്മാരും 84694 സ്ത്രീകളും […]

Local News

തിരഞ്ഞെടുപ്പ് പരിശീലനം 4, 5 തീയതികളില്‍

  • 3rd March 2021
  • 0 Comments

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ച്ച് നാല്, അഞ്ച് തീയതികളിലായി ജില്ലയിലെ ഉപവരണാധികാരികള്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍, വരണാധികാരികളുടെ ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നു. രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ഹാളിലാണ് പരിശീലനം. വരണാധികാരികളുടെ ഓഫീസില്‍ നിന്ന് അഞ്ച് ജീവനക്കാര്‍ (നിയമസഭാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ ഉള്‍പ്പെടെ), ഉപവരണാധികാരി, ഉപവരണാധികാരിയുടെ ഓഫീസില്‍ നിന്ന് നാല് ജീവനക്കാര്‍, ജില്ലാ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തെരഞ്ഞെടുപ്പ് പരിശീലന സെല്‍ നോഡല്‍ ഓഫീസറായ അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് അറിയിച്ചു.

ജില്ലയിൽ 20 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

  • 15th December 2020
  • 0 Comments

ജില്ലയിൽ ആകെ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. 12 ബ്ലോക്ക് പഞ്ചായത്ത്, ഏഴ് മുനിസിപ്പാലിറ്റി, ഒരു കോർപ്പറേഷൻ എന്നിവയ്ക്കായി ഓരോ കൗണ്ടിങ് സെന്ററുകൾ വീതമാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് കോർപ്പറേഷൻ്റെ കൗണ്ടിംഗ് സെൻറർ നടക്കാവ് ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളാണ്. രാമനാട്ടുകര മുൻസിപ്പാലിറ്റി-ഫറോക്ക് കോളേജ് ഓഡിറ്റോറിയം. മുക്കം മുൻസിപ്പാലിറ്റി – നീലേശ്വരം ഗവ ഹയർ സെക്കൻ്ററി സ്കൂൾ, ഫറോക്ക് മുൻസിപ്പാലിറ്റി – ഫറോക്ക് മുസിപ്പൽ ടൗൺ ഹാൾ, കൊയിലാണ്ടി നഗരസഭ – കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ […]

ഡിസംബര്‍ 13ന് ശേഷം കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

  • 10th December 2020
  • 0 Comments

ഡിസംബര്‍ 13 വൈകിട്ട് മൂന്ന് മുതല്‍ തെരഞ്ഞെടുപ്പ് ദിവസം (ഡിസംബര്‍ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് […]

തദ്ദേശ തിരഞ്ഞെടുപ്പ്;കോവിഡ് രോഗികൾക്കുള്ള തപാൽ വോട്ടിന് ഇന്ന് തുടക്കം

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്. ഈ മാസം എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ […]

error: Protected Content !!