News

വിജയ്. പി. നായരുടെ വിവാദ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

  • 29th September 2020
  • 0 Comments

അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. നേരത്തെ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് അഭ്യര്ഥിച്ചിരുന്നതായി ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിജയ്. പി. നായരെ ഇന്നലെ കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

Kerala News

സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം

  • 28th September 2020
  • 0 Comments

സോഷ്യൽ മീഡിയയിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തിയ യൂട്യൂബർ വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ്. . ഇയാൾ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് ഇയാൾ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരളാ ചാപ്റ്റർ അധികൃതർ വ്യക്തമാക്കി ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് സംഘടന പരാതി നൽകും. കഴിഞ്ഞ ജിവസം ഇയാളുടെ പരാതിയിൽ ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് […]

Entertainment

ജീവിതത്തിൽ പോരാടി ജയിച്ച നയൻ‌താര സിനിമയിലുള്ളത് വലിയ കാര്യമാണ് : വിജയ്

  • 24th September 2019
  • 0 Comments

രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നത്. തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി – വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിൽ നയൻ‌താര ആണ് നായിക. ഇതിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‘ജയിക്കാനുള്ള പെൺ‌കളുടെ പോരാട്ടത്തിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻ‌താരയും ഉണ്ടെന്നത് വലിയ കാര്യമാണ്. നയന്താരയ്ക്കൊപ്പം […]

error: Protected Content !!