അശ്ലീല പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ്. പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. നേരത്തെ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് അഭ്യര്ഥിച്ചിരുന്നതായി ഇന്നലെ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.
വിജയ്. പി. നായരെ ഇന്നലെ കല്ലിയൂരിലുള്ള വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.