ജയം പ്രവചിച്ചു; വിജയ്യുടെ ജ്യോത്സ്യന്‍ ഇനി ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി
ചെന്നൈ: പ്രമുഖ ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി-പൊളിറ്റിക്കല്‍) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്നും സേവന വ്യവസ്ഥകള്‍ പിന്നീട് അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വിജയിയുടെ അടുത്ത അനുയായി എന്നതിലുപരി, രാഷ്ട്രീയ രംഗത്ത് താരത്തിന്റെ മുന്നേറ്റം പ്രവചിച്ച വ്യക്തി എന്ന നിലയിലാണ് റിക്കി രാധന്‍ പണ്ഡിറ്റ് ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, […]









