മൂന്നു കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം; വിദ്യാ ബാലകൃഷ്ണന് വ്യാജ കോള്‍ വന്നത് ഡല്‍ഹി നിന്ന്; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
എംഎല്‍എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഓഫര്‍ ലഭിച്ച സംഭവത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം. വാട്‌സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് സംഘം വിദ്യാ ബാലകൃഷ്ണനെ ബന്ധപ്പെട്ടത്. വാട്‌സ്ആപ്പ് കോളിന്റെ വിശദാംശങ്ങള്‍ സൈബര്‍ പൊലീസ് ശേഖരിച്ചു. ഫോണ്‍ ചെയ്ത നമ്പറിന്റെ വിശദാംശങ്ങളാണ് സൈബര്‍ പൊലീസ് ശേഖരിച്ചത്. ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. മൂന്നു കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന ഫോണ്‍ കാളില്‍ എലത്തൂര്‍ എം.എല്‍.എ വിദ്യാബാലകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നുവെന്നാണ് വിദ്യാബാലകൃഷ്ണനെ ഫോണ്‍ വിളിച്ച […]

