എംഎല്‍എ വിദ്യാ ബാലകൃഷ്ണന് വ്യാജ ഓഫര്‍ ലഭിച്ച സംഭവത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം. വാട്സ്ആപ്പ് കോളിലൂടെയാണ് തട്ടിപ്പ് സംഘം വിദ്യാ ബാലകൃഷ്ണനെ ബന്ധപ്പെട്ടത്.
വാട്സ്ആപ്പ് കോളിന്റെ വിശദാംശങ്ങള്‍ സൈബര്‍ പൊലീസ് ശേഖരിച്ചു. ഫോണ്‍ ചെയ്ത നമ്പറിന്റെ വിശദാംശങ്ങളാണ് സൈബര്‍ പൊലീസ് ശേഖരിച്ചത്. ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
മൂന്നു കോടി രൂപ നല്കിയാല് മന്ത്രിയാക്കാമെന്ന ഫോണ്‍ കാളില്‍ എലത്തൂര്‍ എം.എല്‍.എ വിദ്യാബാലകൃഷ്ണന് പരാതി നല്‍കിയിരുന്നു. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നുവെന്നാണ് വിദ്യാബാലകൃഷ്ണനെ ഫോണ്‍ വിളിച്ച ആള് പരിചയപ്പെടുത്തിയത്. വ്യാജ സന്ദേശമാണെന്ന് മനസ്സിലാക്കിയ എംഎല്‍എ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
ജൂലൈ ആറിനാണ് വാട്സ്ആപ്പ് വഴി വിദ്യാബാലകൃഷ്ണന് കാള്‍ വന്നത്.. വി ഡി സതീശന് മന്ത്രിസഭയുടെ പുന സംഘടന ഉടന്‍ ഉണ്ടാവും എന്നും മൂന്നു കോടി രൂപ നല്കിയാല് മന്ത്രിയാക്കാം എന്നുള്ള വാഗ്ദാനമാണ് ഫോണില്‍ വിളിച്ച ആള് നല്‍കിയത്. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു വാഗ്ദാനം. പണം നല്‍കാമെന്ന് പറഞ്ഞ വിദ്യ പിന്നീട് സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു
കോഴിക്കോട് നിന്നുള്ള എംപിയില്‍ നിന്നാണ് വിദ്യാബാലകൃഷ്ണന്റെ നമ്പര്‍ ലഭിച്ചു എന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഫോണ്‍ സംഭാഷണത്തിനു ശേഷം കോണ്‍ഗ്രസ് നേതൃവുമായി വിദ്യാ ബാലകൃഷ്ണന് ആലോചിച്ച് പരാതി നല്‍കുകയായിരുന്നു. ദില്ലിയില്‍ നിന്നാണ് കോള്‍ വന്നതെന്ന് സൈബര്‍ സെല്ലും സ്ഥിരീകരിച്ചിട്ടുണ്ട്.

