ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്ക്; രാജ്യവിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് കെ ടി ജലീല്‍ മാപ്പു പറയണമെന്ന് വി.ഡി സതീശന്‍
പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്നും, ജമ്മു കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച മുന്‍മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജലീലിന്റേത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി. ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാത്ത വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. രാജ്യവിരുദ്ധ പരാമര്‍ശം ബോധപൂര്‍വ്വമുള്ളതാണെങ്കില്‍ വാക്കുകള്‍ പിന്‍വലിച്ച് പൊതു സമൂഹത്തോട് മാപ്പു പറയണമെന്നും സതീശന്‍ പറഞ്ഞു. ആസാദ് കാശ്മീരെന്ന് ഒരു ഇന്ത്യക്കാരനും ഉപയോഗിക്കാറില്ല. പാക് അധിനിവേശ കാശ്മീര്‍ […]









