Kerala News

സ്വര്‍ണക്കടത്തുകേസ്; ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് വിഡി സതീശന്‍; നിലപാട് മാറ്റിയതിന് നന്ദിയെന്ന് മുഖ്യമന്ത്രി

  • 21st July 2022
  • 0 Comments

സ്വര്‍ണ്ണക്കടത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷ നേതാവും ഇഡിക്കെതിരെ രംഗത്തെത്തി. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചാണ് പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നും പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായെന്നുമായിരുന്നു പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. […]

Kerala News

ശബരിനാഥിനെ അറസ്റ്റ് ചെയ്തത് ഗൂഡാലോചന; കോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചെന്ന് വിഡി സതീശന്‍

  • 19th July 2022
  • 0 Comments

സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ നടന്ന ഗൂഡാലോചനയെ തുടര്‍ന്നാണ് വധശ്രമകേസ് ഉള്‍പ്പെടെ ചുമത്തി കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. രാഷ്ട്രീയമായും നിയമപരമായും ശബരിനാഥിനെ സംരക്ഷിക്കും. പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നുമാണ് ജാമ്യം ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥനെ […]

Kerala News

നിയമസഭ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന; ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് വിഡി സതീശന്‍

  • 18th July 2022
  • 0 Comments

പ്രതിപക്ഷം ശബ്ദം ഉയര്‍ത്തിയാല്‍ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിയാനുള്ള ഗൂഡാലോചന സര്‍ക്കാര്‍ നടത്തിയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭ അവസാനിപ്പിച്ചാല്‍ സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങള്‍ അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതാകും. സ്വര്‍ണക്കടത്ത് ആരോപണം ഉണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ പുതിയ വിവാദങ്ങളുണ്ടാക്കുകയാണ്. തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകും. ചര്‍ച്ച നടത്താതെ രക്ഷപ്പെടാനുള്ള വഴി സര്‍ക്കാരിന് ഒരുക്കിക്കൊടുക്കേണ്ടതില്ലെന്നാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. സഭാ സമ്മേളനം തുടങ്ങിയ നാള്‍ മുതല്‍ […]

Kerala News

51 വെട്ട് വെട്ടിക്കൊന്നിട്ടും തീരാത്ത പകയാണ് പിണറായിയും കൂട്ടരും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയോട് കാണിക്കുന്നതെന്ന് വിഡി സതീശന്‍

  • 16th July 2022
  • 0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് എംഎം മണി പ്രസ്താവന നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഎം നേതൃത്യം പറയുന്നുണ്ടോ? പിന്തിരിപ്പന്‍ ആശയങ്ങള്‍ പേറി നടക്കുന്നവരാണോ സി പി എം എന്നും അദ്ദേഹം ചോദിച്ചു. വൈധവ്യം വിധിയാണ് എന്നാണ് വിശ്വസിക്കുന്നതെങ്കില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്ന് ഭര്‍ത്താവ് മരിച്ചവര്‍ സതി അനുഷ്ഠിക്കണം എന്നു കൂടി പറയണം. കാരണം സതി ആചരിക്കുന്നതിന്റെ അടിസ്ഥാനം സ്ത്രീയുടെ വിധി കൊണ്ടാണ് ഭര്‍ത്താവ് മരിക്കുന്നത് എന്നതാണ്. ഇത്തരം പിന്തിരിപ്പന്‍ […]

Kerala News

അട്ടപ്പടിയിലെ ശിശു മരണങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥമൂലമുള്ള കൊലപാതകങ്ങള്‍; കേരളത്തിന് അപമാനമെന്ന് വിഡി സതീശന്‍

  • 14th July 2022
  • 0 Comments

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണപക്ഷത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. ഒച്ചവെച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാകില്ലെന്നും, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നും വി ഡി സതീശന്‍ പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ വിചിത്രമായ മറുപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 2013-ല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ച നിരവധി പദ്ധതികളിലൂടെ അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് കുറച്ച് കൊണ്ടുവരാന്‍ സാധിച്ചു. […]

Kerala News

ആര്‍.എസ്.എസിന്റെ വോട്ട് തേടിയല്ലേ 77-ല്‍ പിണറായി നിയമസഭയില്‍ എത്തിയത്; മറുപടിയുമായി വി.ഡി സതീശന്‍

  • 13th July 2022
  • 0 Comments

സംസ്ഥാനത്ത് കോണ്‍ഗ്രസിന് നില്‍ക്കാന്‍ കഴിയുന്നത് എല്‍ഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ത്രിപുരയില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് സിപിഎമ്മിനെ പരാജയപ്പെടുത്തിയതെന്ന് പറയുന്ന മുഖ്യമന്ത്രി 1977-ല്‍ ആര്‍എസ്എസിന്റെ വോട്ടുകൂടി വാങ്ങി എംഎല്‍എ ആയി സഭയിലെത്തിയ ആളാണെന്ന് സതീശന്‍ തിരിച്ചടിച്ചു. വി.ഡി സതീശന്‍ പറഞ്ഞത്; ഹിന്ദുഐക്യ വേദി നേതാവിന്റെ പത്രസമ്മേളനം ജനം ടി.വി പോലും കൊടുത്തില്ല. പക്ഷെ കൈരളി ടി.വി വളരെ പ്രധാനപ്പെട്ട ആ നേതാവിന്റെ പത്രസമ്മേളനം പൂര്‍ണമായും ടെലികാസ്റ്റ് ചെയ്തു. […]

Kerala News

ആര്‍എസ്എസ് പരിപാടിയായിരുന്നില്ല, ക്ഷണിച്ചത് എം.പി വിരേന്ദ്രകുമാര്‍, വിശദീകരണവുമായി വിഡി സതീശന്‍

  • 11th July 2022
  • 0 Comments

ആര്‍എസ്എസ് വേദിയിലെത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഭാരതീയ വിചാര കേന്ദ്രം ഡയറക്ര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങ് ആര്‍ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നെന്നും പ്രതിപക്ഷ […]

Kerala News

‘മരണ മാസ് ഡയലോഗടിച്ചാല്‍ കൈയടി കിട്ടുമായിരിക്കും’; വിഡി സതീശന്‍ വീണിടത്ത് കിടന്ന് ഉരുളുന്ന സതീശനാവരുതെന്ന് സന്ദീപ് വാര്യര്‍

ഗോള്‍വാള്‍ക്കറേക്കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന ആര്‍എസ്എസ് നോട്ടീസ് അവജ്ഞയോടെ തള്ളിയ വി.ഡി സതീശന്റെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ആര്‍എസ്എസ് കേസ് നല്‍കിയാല്‍ നേരിടും എന്നൊക്കെ മരണ മാസ് ഡയലോഗടിച്ചാല്‍ കയ്യടി കിട്ടുമായിരിക്കും. എന്നാല്‍ ആര്‍എസ്എസ് നല്‍കിയ കേസില്‍ മാപ്പ് പറയേണ്ടി വന്ന സീതാറാം കേസരിയെയും ഗാന്ധി വധത്തിന് ആര്‍എസ്എസ് ഉത്തരവാദിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് പറയേണ്ടിവന്ന രാഹുല്‍ ഗാന്ധിയെയും സതീശന് ഓര്‍മ്മ വേണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. വിഡി സതീശന്‍ വീണിടത്ത് കിടന്ന് ഉരുളുന്ന […]

Kerala News

ഏത് നിയമനടപടിയും നേരിടാന്‍ തയ്യാര്‍; ആര്‍ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നു, വി ഡി സതീശന്‍

ആര്‍എസ്എസ് അയച്ച നോട്ടീസ് തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും നിയമനടപടി നേരിടാന്‍ തയാറെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ അതേ വാക്കുകള്‍ ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് ആര്‍എസ്എസ് നോട്ടീസ് അയച്ചത്. ഗോള്‍വള്‍ക്കറിന്റെ ‘ബഞ്ച് ഓഫ് തോട്‌സ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് വി.ഡി.സതീശന്റെ പ്രതികരണം. ഇതിലെ ആശയങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞത്. അതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. ഗോള്‍വാള്‍ക്കറുടെ […]

Kerala News

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും കേന്ദമന്ത്രി സ്ഥാനം കിട്ടും, സജി ചെറിയാന്‍ രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കും; പ്രതിപക്ഷ നേതാവ്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ആര്‍എസ്എസിന്റെ കാഴ്ചപ്പാടിന് സമാനമാണ് സജി ചെറിയാന്റെ കാഴ്ചപ്പാട്. ആര്‍എസ്എസ് സ്ഥാപകനായ ഗോള്‍വാര്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സജി ചെറിയാന്റെ അതേ വാക്കുകള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിപ്പിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദകറേയും അപമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് […]

error: Protected Content !!