Kerala News

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും കേന്ദമന്ത്രി സ്ഥാനം കിട്ടും, സജി ചെറിയാന്‍ രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കും; പ്രതിപക്ഷ നേതാവ്

മന്ത്രി സജി ചെറിയാന്‍ ഭരണഘടനയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം ആര്‍എസ്എസിന്റെ അഭിപ്രായത്തിന് സമാനമാണെന്നും ആര്‍എസ്എസ് ആശയങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി രാജി വെച്ചില്ലെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ആര്‍എസ്എസിന്റെ കാഴ്ചപ്പാടിന് സമാനമാണ് സജി ചെറിയാന്റെ കാഴ്ചപ്പാട്. ആര്‍എസ്എസ് സ്ഥാപകനായ ഗോള്‍വാര്‍ക്കര്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ സജി ചെറിയാന്റെ അതേ വാക്കുകള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ പറഞ്ഞ് എഴുതിപ്പിച്ച ഭരണഘടനയാണ് ഇന്ത്യയുടേത് എന്നാണ്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദകറേയും അപമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് പറയനുളളത് ഇത് നിങ്ങളുടെ കൂടി അഭിപ്രായമാണെങ്കില്‍ സജി ചെറിയാനെ നിലനിര്‍ത്തുക, ഇത് നിങ്ങളുടെ അഭിപ്രയാമല്ലെങ്കില്‍ സജി ചെറിയാനോട് രാജി വെക്കാന്‍ ആവശ്യപ്പെടുക. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുക എന്നാണ് സതീശന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ഗവര്‍ണറുമാണ്. ഭരണഘടനയെ അവഹേളിച്ചതിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നും സര്‍ക്കാരിന് വിഷയത്തില്‍ മറുപടിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!