kerala Kerala

കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; വിഷമങ്ങള്‍ പറയാനായി സ്‌കൂളുകളില്‍ പരാതിപ്പെട്ടി വെയ്ക്കും: മന്ത്രി വി ശിവന്‍കുട്ടി

വീട്ടില്‍ നിന്നും ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്തുപറയാന്‍ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഒരു കണക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എല്ലാ സ്‌കൂളുകളിലും ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടികളില്‍ കുട്ടികള്‍ക്ക് പേരെഴുതാതെ തന്നെ അവരുടെ അനുഭവങ്ങളും ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താം. ഹെഡ്മാസ്റ്റര്‍ പരാതിപ്പെട്ടി ആഴ്ചതോറുമോ മാസത്തിലോ പരിശോധിച്ച് […]

Kerala kerala

സ്‌കൂള്‍ സുരക്ഷയ്ക്ക് അടിയന്തര ഓഡിറ്റ്; 14000 സ്‌കൂളുകളില്‍ ഓഡിറ്റ് നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തിര ഓഡിറ്റ് നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപം നല്‍കും. ജൂലൈ 22 ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനില്‍ രാവിലെ 9.30 മണിക്ക് ചേരും. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ആര്‍.ഡി.ഡി. മാര്‍, എ.ഡി. മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, […]

Kerala kerala kerala politics

‘സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍’; മന്ത്രി വി.ശിവന്‍

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. സമസ്ത സമയം അറിയിച്ചാല്‍ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. കാസര്‍കോട് ബന്തടുക്കയില്‍ വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചതില്‍ റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചക്ക് തയാറാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സമസ്ത അറിയിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടണം. ചര്‍ച്ച […]

Kerala kerala

അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ല; എതിര്‍പ്പുകള്‍ വര്‍ഗീയതക്ക് വളംവെക്കും; സൂബ നൃത്തവുമായി മുന്നോട്ടെന്ന് വി ശിവന്‍കുട്ടി

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ നൃത്തവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളില്‍ നടത്തുന്നത് ലഘു വ്യായാമമാണ്. അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും രക്ഷിതാക്കള്‍ക്ക് ചോയ്സ് ഇല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കോണ്‍ടാക്റ്റ് റൂള്‍സ് പ്രകാരം വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അധ്യാപകന് ബാധ്യതയുണ്ട്. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ഉന്നതമായ […]

Kerala kerala

സംസ്ഥാനത്ത് ഇന്ന് 3.15 ലക്ഷം കുട്ടികള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍; ഇത് ചരിത്രത്തില്‍ ആദ്യം, ബാക്കി അലോട്ട്‌മെന്റ് വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇന്ന് 3,15,986 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി ക്ലാസ് മുറികളിലെത്തിയെന്നും ചരിത്രത്തില്‍ ആദ്യമയാണ് ഇത്രയും കുട്ടികള്‍ പ്രവേശനം നേടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി. ബാക്കിയുള്ള അലോട്ട്‌മെന്റ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. അടുത്ത വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ പുതുക്കിയ പാഠപുസ്തകം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും പഠനം നല്‍കുന്ന സംവിധാനം ഈ വര്‍ഷം മുതലുണ്ടാകും. കൂടെയുണ്ട് കരുത്തേകാന്‍ എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പാക്കുക. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വരവേല്‍പ്പ് പദ്ധതിയുമുണ്ടാകും. […]

error: Protected Content !!