Kerala News

മുസ്ലീം ലീഗുമായി ധാരണയില്ല; ആർക്കും പാർട്ടിയിലേക്ക് സ്വാഗതം ;വി മുരളീധരന്‍

  • 26th February 2021
  • 0 Comments

ബിജെപിക്ക് മുസ്ലീം ലീഗുമായി ഒരു തരത്തിലുള്ള ധാരണയുടേയും കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. അത്തരമൊരു സഖ്യം ബിജെപി ആലോചിച്ചിട്ടില്ല. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും മതവിഭാഗങ്ങളുടെ പ്രതിനിധികളാണെന്ന് വിശ്വസിക്കുന്നില്ല. ആ മതവിഭാഗങ്ങളില്‍പ്പെടുന്ന എല്ലാവര്‍ക്കും ബിജെപിയില്‍ ചേരാം, അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായി നിന്നിട്ടില്ല. ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളില്‍ വീണുപോവുകയാണ്. അത് അവര്‍ തിരിച്ചറിഞ്ഞു തിരുത്തണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Kerala News

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതികരിച്ച് വി മുരളീധരന്‍; സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നും ചോദ്യം

  • 28th January 2021
  • 0 Comments

ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിന് മുന്‍ എംപി കെ സി വേണുഗോപാലിനെ ക്ഷണിക്കാത്ത കാര്യം അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. എല്‍ഡിഎഫിന്റെ കാലത്തല്ല ബൈപാസിനായി കൂടുതല്‍ ഇടപെടല്‍ ഉണ്ടായതെന്നും മുരളീധരന്‍ പറഞ്ഞു. ആലപ്പുഴ ബൈപാസിന്റെ കാര്യത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് സൂര്യന്‍ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്നും പ്രചരിപ്പിക്കാമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. ഇന്ധനവില വര്‍ധന സംബന്ധിച്ച ചോദ്യത്തിന് സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നികുതിയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ട്. ഇത് […]

Kerala News

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മത്സരിക്കാൻ അയോഗ്യതയില്ല;140 സീറ്റിലും എന്‍.ഡി.എ മത്സരിക്കും; വി.മുരളീധരന്‍

  • 23rd January 2021
  • 0 Comments

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 140 സീറ്റിലും എന്‍.ഡി.എ മത്സരിക്കുമെന്നും വി.മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും ,ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യും വി.മുരളീധരന്‍ അറിയിച്ചു.കഴക്കൂട്ടം മണ്ഡലത്തില്‍ വി.മുരളീധരന്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. മത്സരിക്കാനുള്ള താല്‍പര്യം വി.മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വി.മുരളീധരനായിരിക്കും നയിക്കുക. സിനിമാ താരങ്ങളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. […]

ആരോഗ്യ മന്ത്രിക്ക് താൽപര്യം മാഗസിനുകളുടെ കവർ പേജ് ആകാൻ; വിമർശിച്ച് വി മുരളീധരൻ

  • 14th January 2021
  • 0 Comments

നിലവിലെ കൊവിഡ് കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ നാല്പത് ശതമാനം കോവിഡ് ബാധിതരും കേരളത്തിലാണെന്ന് വ്യക്തമാക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോവിഡ്‌ പ്രതിരോധത്തിൽ സർക്കാരിന് സംഭവിച്ച വലിയ വീഴ്ച്ച പ്രതിപക്ഷം പോലും ചൂണ്ടിക്കാണിച്ചില്ല എന്നതാണ് സത്യം. കൊവിഡ്‌ പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോഴും ഒന്നാമത് എന്നാണ് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അവകാശവാദം. അതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല. ഹോം ക്വാറന്റീൻ തങ്ങളുടെ പ്രത്യേകതയാണ് എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഹോം ക്വാറൻ്റൈൻ നിരീക്ഷണം […]

ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ്;?ഗവർണരോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാർ;വി മുരളീധരൻ

  • 25th December 2020
  • 0 Comments

പ്രത്യക സഭാ സമ്മേളനമെന്ന നീക്കവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെതിരെ ബിജെപി. ഗവർണർക്ക് നൽകാൻ സർക്കാരിന് മറുപടി ഇല്ലെന്നും ഗവർണരോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാരെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പരിഹസിച്ചു. വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ് ?. കർഷകന് ഹാനികരമായ ഒന്നും ബില്ലിൽ ഇല്ല. ഹെലിപ്പാഡ് നിർമിക്കാൻ കൃഷിഭൂമി നികത്തിയവരാണ് ഈ സർക്കാർ. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ പോകുന്നത്. പണം […]

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ല;മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 15th December 2020
  • 0 Comments

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും കെ മുരളീധരന്‍. വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എംപി.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ […]

Kerala News

നെഹ്‌റു കായികതാരമായിട്ടാണോ ‘നെഹ്‌റു ട്രോഫി’ എന്ന് പേരിട്ടിരിക്കുന്നത്:-വി. മുരളീധരന്‍

  • 6th December 2020
  • 0 Comments

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ മുരളീധരന്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസമാണ് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ […]

കർഷകരുടെ മാർച്ചിന് പിന്നിൽ ഇടനിലക്കാർ; വി മുരളീധരൻ

  • 28th November 2020
  • 0 Comments

രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തിയ മാർച്ചിന് പിന്നിൽ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക നിയമം കർഷകർക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു.കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എൻഫോഴ്സ്മെന്റ് പ്രവർത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്സ് സ്ഥാപനങ്ങളിൽ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസ് നിര്‍ണായക വഴിത്തിരിവില്‍; ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രം -വി.മുരളീധരന്‍

  • 28th October 2020
  • 0 Comments

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുളള കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ ചെറുത്തുതോല്‍പിച്ചുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ ഈ അന്വേഷണത്തെ നിര്‍ണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ നാണക്കേടിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് […]

Kerala News

രാഷ്ട്രീയ അഴിമതികൾ അന്വേഷിക്കുന്നത് സർക്കാർ തടയുന്നു -വി. മുരളീധരൻ

  • 24th October 2020
  • 0 Comments

സംസ്ഥാനത്ത് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തീവെട്ടിക്കൊള്ളകൾ പുറത്ത് വരുമെന്ന് താണ് സിപിഎമ്മിന്‍റെ സിബിഐ വിരോധത്തിന് പിന്നിൽ. സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അഴിമതി തെളിയുമെന്ന ഭയമാണ് സംസ്ഥാന സര്‍ക്കാരിന് .ലൈഫ് മിഷൻ അഴിമതി അന്വേഷണമാണ് സി ബി ഐ യെ എതിർക്കാനുള്ള പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നും വി മുരളീധരൻ ആരോപിച്ചു. സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞാൽ അത് ജനം വിശ്വസിക്കില്ല, സംസ്ഥാന സർക്കാരിൻറെ ഒരു […]

error: Protected Content !!