Kerala News

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മത്സരിക്കാൻ അയോഗ്യതയില്ല;140 സീറ്റിലും എന്‍.ഡി.എ മത്സരിക്കും; വി.മുരളീധരന്‍

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 140 സീറ്റിലും എന്‍.ഡി.എ മത്സരിക്കുമെന്നും വി.മുരളീധരന്‍ അറിയിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും ,ഈ മാസം 29 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യും വി.മുരളീധരന്‍ അറിയിച്ചു.കഴക്കൂട്ടം മണ്ഡലത്തില്‍ വി.മുരളീധരന്‍ മത്സരിക്കുമെന്ന് സൂചനയുണ്ട്. മത്സരിക്കാനുള്ള താല്‍പര്യം വി.മുരളീധരന്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വി.മുരളീധരനായിരിക്കും നയിക്കുക.

സിനിമാ താരങ്ങളെ മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. നടി പ്രവീണ, നടന്‍ കൃഷ്ണകുമാര്‍, സംവിധായകന്‍ രാജസേനന്‍ എന്നിവരാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്. രാജസേനന്‍ നേരത്തെ നെടുമങ്ങാട് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.സുരേഷ് ഗോപിയെ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിച്ചിരുന്നെങ്കിലും താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!