കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്ത മലയാളിക്കെതിരെ പരാതി
യു.എസിലെ കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ ഡല്‍ഹി കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച അനുയായികളാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലേക്ക് […]

