ഫോണ്‍പേ, ഗൂഗ്ള്‍പേ ഇടപാടുകള്‍ ഇനി സൗജന്യമാവില്ല; യു.പി.ഐക്ക് ചാര്‍ജ് ചുമത്തുമെന്ന് ആര്‍.ബി.ഐ
ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകള്‍ക്കായി വേണമെന്ന് സഞ്ജയ് മല്‍ഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീടെയില്‍ ഡിജിറ്റല്‍ […]
