National

ഫോണ്‍പേ, ഗൂഗ്ള്‍പേ ഇടപാടുകള്‍ ഇനി സൗജന്യമാവില്ല; യു.പി.ഐക്ക് ചാര്‍ജ് ചുമത്തുമെന്ന് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ എക്കാലത്തും സൗജന്യമായിരിക്കില്ലെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. സുസ്ഥിരമായ ഒരു ഫണ്ട് യു.പി.ഐ ഇടപാടുകള്‍ക്കായി വേണമെന്ന് സഞ്ജയ് മല്‍ഹോത്ര വ്യക്തമായി. പുതിയ വായ്പനയം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യു.പി.ഐ എപ്പോഴും സൗജന്യമായിരിക്കുമെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ ചെലവുണ്ട്. ഇത് ആരെങ്കിലും വഹിക്കേണ്ടി വരുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു. യു.പി.ഐ സിസ്റ്റത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് കൂട്ടായോ വ്യക്തിഗതമായോ ഇതിന്റെ ചെലവുകള്‍ വഹിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റീടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ വിസയെ മറികടന്ന് ഇന്ത്യയുടെ യു.പി.ഐ മുന്നേറിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐ.എം.എഫാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യയിലെ 85 ശതമാനം പേയ്‌മെന്റുകളും യു.പി.ഐയിലൂടെ നടക്കുന്നത്. ആഗോളതലത്തില്‍ നടക്കുന്ന പേയ്‌മെന്റുകളില്‍ 60 ശതമാനവും യു.പി.ഐയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!