Kerala News

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താെട്ടാകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട മഴയ്ക്കും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കി. നാളെ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

National News

കൊവിഡ്; രാജ്യത്തെ മരണസംഖ്യ 5.2 ലക്ഷത്തിലധികം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധ മൂലം 5.2 ലക്ഷത്തിലധികം പേര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് 2022 ഏപ്രില്‍ 28 വരെ 5.2 ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം (സിആര്‍എസ്) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മൂവായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 4,30,88,118 ആയി ഉയര്‍ന്നു. 31 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 523,920 ആയി. […]

Kerala News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുന മര്‍ദ്ദ പാത്തിയുടെയും കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനത്തിന്റെയും സ്വാധീനത്തില്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യതയും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുമുണ്ട്. മേയ് ആറോടെ ഇത് ന്യൂനമര്‍ദമാകാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 7,081 പേർക്ക് കോവിഡ്; 264 മരണം

  • 19th December 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,081 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 264 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 3,47,40,275 ആയി. ഇന്നലെ 7,469 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,78,940 ആയി. രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക് 98.38 ശതമാനമാണ്. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 83,913 ആണ്. കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് (3,297കേസുകൾ). മഹാരാഷ്ട്രയിൽ 854, […]

National News

രാജ്യത്ത് 12,516 പേര്‍ക്ക് കോവിഡ്, 501 മരണം

  • 12th November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,155 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.37 ലക്ഷം സജീവ കേസുകളാണുള്ളത്. 501 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,62,690 ആയി ഉയര്‍ന്നു.രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.26 ശതമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.81 ലക്ഷം വാക്സിന്‍ ഡോസുകളാണ് […]

Sports

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയയെ ബാഴ്സലോണയിലേക്ക്. നേരത്തെ ബാഴ്സലോണ അക്കാദമി താരമായ ഇദ്ദേഹം 2018ലാണ് ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിലേക്ക് ചേക്കേറിയത്. ശേഷം താരം സിറ്റിക്ക് വേണ്ടി പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയക്ക് വേണ്ടി വലിയ തുക തന്നെ ബാഴ്സലോണ നൽകേണ്ടി വരും. ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം ഗാർസിയ കളിച്ചിരുന്നു.

Kerala

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് പോസിറ്റീവായതില്‍ 47  പേര്‍ കേരളത്തിന് പുറത്തുനിന്നുവന്നവരാണ്.  പേര്‍ വിദേശത്തു നിന്നും  37  പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് എത്തിയത്.  7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി […]

Kerala

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 108ആയി ഇന്ന് 3 പേര്‍ രോഗമുക്തി നേടി. രോഗം പിടിപെട്ട അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം […]

Kerala National News

ആധാറില്‍ ഇനി ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: ഇനി മുതല്‍ ആധാറില്‍ നിങ്ങളുടെ പുതിയ ഫോട്ടോയോ, മൊബൈല്‍ നമ്പറോ, ഇ-മെയിലോ മാറ്റുന്നതിന് രേഖകളൊന്നും വേണ്ട. പകരം ആധാര്‍ സെന്‍ററില്‍ നേരിട്ട് എത്തിയാല്‍ മതിയാകും. വിരലടയാളം, ഐറിസ് സ്കാന്‍, ലിംഗം എന്നിവ മാറ്റുന്നതിനും രേഖകളുടെ ആവശ്യമില്ല. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. പേര്, വിലാസം, ജനനതിയതി എന്നിവ ചേര്‍ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ യുഐഡിഎഐ അറിയിച്ചിരുന്നു. ഓണ്‍ലൈനില്‍ വിലാസം മാത്രം മാറ്റുന്നതിനെ സാധിക്കൂ. അതിന് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ […]

error: Protected Content !!