Kerala News

കാലവര്‍ഷം ഒരാഴ്ച പിന്നിട്ടു, സംസ്ഥാനത്ത് 61 ശതമാനം മഴ കുറവ്, ഇത്തവണ ശരാശരിയിലും കുറയുമെന്ന് പ്രവചനം

  • 11th June 2022
  • 0 Comments

സംസ്ഥാനത്ത് കാലവര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ മഴ 61% കുറവ്. എല്ലാ ജില്ലയിലും മഴ ഏറ്റവും കുറവാണ്. കാസര്‍കോട്, പാലക്കാട് ജില്ലകളിലാണ് മഴയുടെ അളവില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. കാലവര്‍ഷം കൂടുതല്‍ പെയ്യാറുള്ള കാസര്‍കോട്, കണ്ണൂര്‍, വയനാട്, ഇടുക്കി ജില്ലകളില്‍ മഴ 50 ശതമാനത്തിലധികം കുറഞ്ഞു. പാലക്കാട്ട് 83% കുറവുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും വേനല്‍ മഴ കൂടുതലും കാലവര്‍ഷം കുറവുമായിരുന്നു. ഇത്തവണയും 98% അധിക വേനല്‍മഴ കിട്ടി. 9 ജില്ലകളില്‍ മഴയുടെ അളവ് തീരെ കുറഞ്ഞു. 27 […]

National News

രാജ്യത്ത് കൊവിഡ് കുതിക്കുന്നു, 7240 പേര്‍ക്ക് രോഗബാധ, കഴിഞ്ഞ ദിവസത്തേക്കാള്‍ 40 ശതമാനം വര്‍ധന

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതൊടെ, ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ നാല്‍പ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്. 2.13 ശതമാനമാണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയര്‍ന്നു. ഇതുവരെ 4,26,40,301 പേര്‍ രോഗമുക്തി നേടി. 98.71 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് […]

National News

രാജ്യത്ത് കൊവിഡ് വീണ്ടും വര്‍ധിക്കുന്നു, 4510 പുതിയ കൊവിഡ് കേസുകള്‍, നാലാംതരംഗത്തിന്റെ സൂചനയല്ലെന്ന് ഐ.സി.എം.ആര്‍

ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,518 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 9 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. 2,779 പേര്‍ രോഗമുക്തരായി. നിലവില്‍ ആകെ 25,782 പേരാണു രാജ്യത്തു കോവിഡ് ബാധിതരായിട്ടുള്ളത്. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പുതിയ കേസുകളുടെ എണ്ണം 4,000 കടക്കുന്നത്. ആകെ കേസുകളുടെ 0.06 ശതമാനം ആളുകളാണു ചികിത്സയിലുള്ളത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി 45 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. മഹാരാഷ്ട്രയും കേരളവുമാണ് […]

National News

മുംബൈയില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു, കോവിഡ് പരിശോധന കൂട്ടും

മുംബൈയില്‍ വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനമായി കുതിച്ച പശ്ചാത്തലത്തില്‍ മുംബൈയില്‍ കോവിഡ് പരിശോധനങ്ങള്‍ വീണ്ടും വര്‍ധിപ്പിക്കും. പരിശോധന കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമാക്കണമെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു. ടെസ്റ്റിംഗ് ലാബുകളോട് തയ്യാറായിരിക്കണമെന്നും, സ്റ്റാഫ് എണ്ണം കൂട്ടണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി മുതല്‍ കുറഞ്ഞുവന്ന കൊവിഡ് നിരക്കാണിപ്പോള്‍ കുത്തനെ കൂടുന്നത്. ഇന്നലെ മാത്രം നഗരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടത് 506 പുതിയ കൊവിഡ് കേസുകളാണ്. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് […]

National News

വാണിജ്യ പാചക വാതക സിലിണ്ടറിന് 134 രൂപ കുറഞ്ഞു, ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. അതേ സമയം വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ പുതുക്കിയ വില 2223 രൂപ 50 പൈസയാണ്. ഡല്‍ഹിയില്‍ 2354 രൂപയായിരുന്നത് 2219 ആയി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 2322, മുംബൈയില്‍ 2171. 50, ചെന്നൈയില്‍ 2373 എന്നിങ്ങനെയാണ് പുതുക്കിയ വില. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി കഴിഞ്ഞ […]

Kerala News

കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷമെത്തും, ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപ് മേഖലയിലെത്തി. കാലവര്‍ഷം കേരളത്തില്‍ എത്തിയാലും ആദ്യ ദിവസങ്ങളില്‍ അതിശക്തവും […]

Kerala News

സംസ്ഥാനത്ത് കനത്ത മഴ; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റു 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ […]

Kerala News

നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്, ദുരന്ത സാധ്യതാ മേഖലകളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശം

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്‌നാടിന് മുകളിലേക്ക് മാറി. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശിന് വരെ ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുവെന്ന് ഐഎംഡി അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ […]

Kerala News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമോ ശക്തമോ ആയ മഴയുണ്ടാകാം. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അതേസമയം, അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം […]

Kerala News

ചക്രവാതചുഴി കേരളത്തിന് മുകളില്‍; സംസ്ഥാനത്ത് മൂന്നു ദിവസം വ്യാപകമായ മഴ തുടരും

കേരളത്തില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ കേരളത്തിനു മുകളിലായി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണ്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള […]

error: Protected Content !!