Kerala News

മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിലെത്തി

  • 27th February 2022
  • 0 Comments

യുക്രൈനിൽ നിന്നും മുംബൈയിൽ എത്തിയ 11 മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് എല്ലാവരും. ഇന്നലെയാണ് ഇവർ യുക്രൈനിൽ നിന്നും മുംബൈയിലെത്തിയത്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ മികച്ചതായിരുന്നുവെന്നും മുംബൈയിൽ എത്തിയതുമുതലുള്ള ചെലവുകൾ സർക്കാർ വഹിച്ചുവെന്നും വിദ്യാർത്ഥികൾ പറയുന്നു. രണ്ട് വിമാന സർവീസുകൾ കൂടി കൊച്ചിയിലേക്കെത്തും. റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. യുക്രൈനിൽ നിന്നും തിരിച്ച 4 മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന […]

International News

ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നു; ജോ ബൈഡനെ കടന്നാക്രമിച്ച് ഡൊണാല്‍ഡ് ട്രംപ്

  • 27th February 2022
  • 0 Comments

റഷ്യ യുക്രൈൻ യുദ്ധത്തിൽ തന്‍റെ മുന്‍ നിലപാട് തിരുത്തിയ ഡൊണാല്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ കടന്നാക്രമിച്ചു . വ്ലാഡമിര്‍ പുടിനും റഷ്യയ്ക്കെതിരെയും നിലപാട് എടുക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. താനായിരുന്നു പ്രസിഡന്റ് എങ്കില്‍ ഇത്തരമൊരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഫ്‌ളോറിഡയില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സ് 2022 വില്‍ സംസാരിക്കുകയായിരുന്നു മുന്‍ യുഎസ് പ്രസിഡന്റ്. ബൈഡനെ വെറും ചെണ്ട പോലെ പുടിന്‍ കൊട്ടുന്നുവെന്നും ഇത് കാണാന്‍ ഒട്ടും സുഖകരമായ കാഴ്ചയല്ലെന്നും ട്രംപ് […]

Kerala News

യുക്രൈൻ യുദ്ധം; കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ

  • 27th February 2022
  • 0 Comments

റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലാണ്. ഇന്ത്യന്‍ എംബസി കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും അതിര്‍ത്തികളിലേക്ക് എത്തിപ്പെടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ ആരും എത്തുന്നില്ലെന്നും ആരോപിച്ചുകൊണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. ഓരോ ദിവസവും വളരെക്കുറച്ച് വിദ്യാര്‍ത്ഥികളെ മാത്രം ഇന്ത്യയിലെത്തിക്കുന്ന രീതിക്ക് പകരമായി കൂടുതല്‍ വിമാനങ്ങള്‍ അതിര്‍ത്തിയിലെത്തിച്ച് ദിവസവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. മറ്റ് രാജ്യങ്ങളില്‍ […]

International News

നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം; 37 ,000 സാധാരണക്കാർ യുക്രൈന്‍ സൈന്യത്തിന്റെ ഭാഗം

  • 27th February 2022
  • 0 Comments

കീവ് പിടിച്ചെടുക്കുക എന്ന റഷ്യൻ ലക്ഷ്യത്തിൽ നാലാം ദിനവും യുക്രൈന്‍ സംഘര്‍ഷഭരിതം. റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പൗരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍‌. 37 ,000 സാധാരണക്കാരാണ് പട്ടാളത്തിന്റെ ഭാഗമായത്. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇതിനിടെ ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. . യുക്രൈനിലെ […]

National News

ഓപ്പറേഷൻ ഗംഗ; മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു

  • 27th February 2022
  • 0 Comments

ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം ഓപ്പറേഷൻ ഗംഗയിലെ ലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാർ ഇന്നലെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തി. 58 മലയാളി വിദ്യാര്‍ത്ഥികൾ ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തി. യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന്‍ പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ […]

International News

യുക്രൈൻ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും ഫേസ്ബുക്കും

  • 27th February 2022
  • 0 Comments

യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ സർക്കാരിന്റെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. .യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ ഇനി യുക്രൈനിൽ ലഭ്യമാകില്ല. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അതിനാൽ തന്നെ അവരുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ […]

International News

പ്രതിസന്ധി ഘട്ടം തുടരുകയാണ്; ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരുങ്ങുക; ഇമ്മാനുവൽ മാക്രോൺ

  • 26th February 2022
  • 0 Comments

ദൈർഘ്യമേറിയ യുദ്ധത്തിന് ലോകം ഒരിങ്ങിയിരിക്കണമെന്നും പ്രതിസന്ധി ഘട്ടം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. യുദ്ധാനന്തര പ്രതിസന്ധി ഏറെ നാൾ നീണ്ടുനിൽക്കുമെന്നും ഇമ്മാനുവൽ അറിയിച്ചു. പാരിസ് അഗ്രകൾച്ചർ ഫെയറിലേക്കുള്ള ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനം റഷ്യൻ പ്രകോപന പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയിട്ടുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച ലോക നേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് പ്രസിഡന്റ്. അതിനിടെ, യുദ്ധ വിരുദ്ധ സഖ്യം പ്രവർത്തിച്ചുതുടങ്ങിയെന്നും സഖ്യരാജ്യങ്ങളിൽ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങൾ എത്താൻ തുടങ്ങിയെന്നും പ്രസിഡന്റ് വ്‌ളാദിമിർ […]

Kerala News

യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി കേരളത്തിലെത്തിക്കും; നോർക്ക

  • 26th February 2022
  • 0 Comments

യുക്രൈനില്‍ നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ നിന്ന് കേരളത്തില്‍ എത്തിക്കുമെന്നും യാത്രാ ചിലവ് സംസ്ഥാനം വഹിക്കുമെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള 470 പേരുള്ള ഇന്ത്യൻ സംഘം ഇന്ന് മുംബൈക്ക് തിരിക്കും. . ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കി.

International News

ആയുധം താഴെ വയ്ക്കില്ല ; സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജം

  • 26th February 2022
  • 0 Comments

യുക്രൈനികളുടെ ആത്മാഭിമാനം വാനോളമുയര്‍ത്തി ആയുധം താഴെ വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. ഔദ്യോഗിക വസതിക്ക് മുന്നില്‍ നിന്നുള്ള പുതിയ ട്വിറ്റര്‍ വീഡിയോയിലൂടെയാണ് സെലന്‍സ്‌കി കീഴടങ്ങാനൊരുക്കമല്ലെന്ന് വ്യക്തമാക്കിയത്സേനയോട് കീഴടങ്ങാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജ പ്രചാരണം മാത്രമാണെന്നും സെലന്‍സ്‌കി പറഞ്ഞു.500 റഷ്യന്‍ സൈനികരെ വധിച്ചെന്നും ഇരുനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കിയിട്ടുണ്ടെന്നുമാണ് ഉക്രൈന്‍ അവകാശ വാദം . റഷ്യയുടെ 14 വിമാനങ്ങളും 8 ഹെലികോപ്റ്ററുകളും 102 ടാങ്കറുകളും തകര്‍ത്തെന്നാണ് യുക്രൈന്‍ സൈന്യം പറയുന്നുണ്ട്. യുക്രൈന്റെ തലസ്ഥാനമായ കീവില്‍ നിന്ന് […]

International News

പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണം; ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി വ്ളാദിമർ സെലന്‍സ്‌കി

  • 24th February 2022
  • 0 Comments

റഷ്യക്കാര്‍ എന്നും സുഹൃത്തുക്കളാണെന്നും , വ്ളാദിമർ പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണമെന്നും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി . റഷ്യയുടെ ആക്രമണത്തിന് ശേഷം പ്രസിഡന്റ് സെലന്‍സ്‌കിയുടെ ആദ്യ പ്രതികരണമാണിത്.. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും സെലന്‍സ്‌കി വ്യക്തമാക്കി. ജനങ്ങളോട് ആശുപത്രികളിലെത്തി രക്തദാനം ചെയ്യാൻ അദ്ദേഹം നിർദേശിച്ചു. റഷ്യൻ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇരുരാജ്യവും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഏറ്റവുമൊടുവിൽ 50 റഷ്യൻ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യൻ വിമാനം നശിപ്പിച്ചുവെന്നുമാണ് […]

error: Protected Content !!