National News

ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കുന്നത് യുക്രൈൻ സൈന്യം; സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; റഷ്യ

  • 3rd March 2022
  • 0 Comments

ഇന്ത്യ മുന്നോട്ട് വച്ച നിർദേശം പോലെ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റഷ്യൻ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യൻ എംബസി അറിയിച്ചു. നേരത്തെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയിരുന്നു. റഷ്യൻ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യൻ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈൻ സൈന്യമെന്നും ഇന്ത്യക്കാരെ […]

Kerala News

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളെ കേരളത്തിലെത്തിക്കാൻ മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ

  • 3rd March 2022
  • 0 Comments

യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ ഇന്ന് മൂന്ന് ചാർട്ടേഡ് വിമാനങ്ങൾ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യ വിമാനം രാവിലെ 9.30നും രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ഡെൽഹിയിൽ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരുവനന്തപുരത്തേക്കും കാസർഗോട്ടേക്കും ബസ് സർവീസുണ്ടാകും. കൊച്ചിയിലെത്തുന്നവരെ സ്വീകരിക്കാൻ വനിതകളടക്കമള്ള നോർക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവർത്തിച്ചു വരുന്നു. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോർക്കയുടെ പ്രത്യേക ടീമുകൾ പ്രവർത്തനനിരതമാണ്.

International News

യുദ്ധം അവസാനിക്കുമോ?; യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

  • 3rd March 2022
  • 0 Comments

യുക്രൈന്‍ – റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. യുക്രൈനില്‍ റഷ്യന്‍ സൈനിക ആക്രമണം ഒരാഴ്ച പിന്നിടുമ്പോളാണ് പോളണ്ട് – ബെലാറൂസ് അതിര്‍ത്തിയിൽ രണ്ടാം ഘട്ട ചർച്ച നടക്കുന്നത്. തിങ്കളാഴ്ച നടന്ന ആദ്യ റൗണ്ട് ചര്‍ച്ചകളില്‍ പങ്കെടുത്ത അതേ പ്രതിനിധികള്‍ ഉള്‍പ്പെടുന്നവരായിരിക്കും ഇന്നത്തെ ചര്‍ച്ചയിലും പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തലും ചര്‍ച്ചയാവുമെന്ന് റഷ്യ അറിയിച്ച സാഹചര്യത്തില്‍ യുദ്ധത്തിന് അവസാനം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം. നേരത്തെ നടന്ന ആദ്യഘട്ട ചര്‍ച്ച അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നെങ്കിലും തീരുമാനമാകാതെ […]

International News

ഹെർസൺ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യൻ സേന;6000 ലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് സെലൻസ്‌കി

  • 2nd March 2022
  • 0 Comments

കനത്ത നാശം വിതച്ച് റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടന്നു.ഇതുവരെ ആറായിരത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി അറിയിച്ചു.ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റുകള്‍ പതിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ നഗരമായ ഹര്‍കീവില്‍ 21 ഉം പടിഞ്ഞാറന്‍ നഗരമായ ഷൈറ്റോമിറില്‍ നാലു പേരും ഇന്ന് കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിലെ ടെലിവിഷന്‍ ടവറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്നുപുലര്‍ച്ച അഞ്ചു പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതിനിടെ തെക്കന്‍ യുക്രൈനിയന്‍ തുറമുഖ നഗരമായ ഖെര്‍സണ്‍ പിടിച്ചെടുത്തുവെന്ന് […]

International News

വിസ വേണ്ട; യുദ്ധം ചെയ്യാൻ വിദേശികളെ ക്ഷണിച്ച് യുക്രൈൻ

  • 1st March 2022
  • 0 Comments

റഷ്യക്കെതിരെ യുദ്ധം ചെയ്യാന്‍ താത്പര്യമുള്ള വിദേശികള്‍ക്ക് അതിനുള്ള അവസരമൊരുക്കി സെലന്‍സ്‌കി സര്‍ക്കാര്‍. വിദേശികള്‍ക്ക് വിസയില്ലാതെ രാജ്യത്തെത്താന്‍ അവസരമൊരുക്കാമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരിക്കുന്നത്. . വിസ താത്കാലികമായി എടുത്ത് കളയാനുള്ള ഉത്തരവില്‍ സെലന്‍സ്‌കി ഒപ്പുവെച്ചെന്നാണ് വിവരം.ഇന്ന് മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നത് വരെ ഉത്തരവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പ് വെച്ചതിന് പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതി അദ്ദേഹം രാജ്യത്ത് […]

നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള യൂറോപ്യൻ ജനത കൊല്ലപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു; പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിനെതിരെ പ്രതിഷേധം

  • 1st March 2022
  • 0 Comments

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ യുക്രൈൻ അഭയാർത്ഥികൾ സമ്പന്നരായ, സംസ്കാരമുള്ള, ക്രിസ്ത്യാനികളാണെന്ന പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിനെതിരെ പ്രതിഷേധം ഉയരുന്നു. ഇന്ത്യൻ മൾട്ടിനാഷണൽ ഇംഗ്ലീഷ് ചാനലായ വിയോൺ ഇത്തരം വംശീയ റിപ്പോർട്ടിംഗുകൾ കൂട്ടിയിണക്കി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ചാനലായ ബിബിസിയുമായി സംസാരിക്കുന്ന യുക്രൈനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടറായ ഡെവിഡ് സക്‌വരേലിഡ്സെ പറയുന്നത്, “നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള യൂറോപ്യൻ ജനത കൊല്ലപ്പെടുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു” എന്നാണ്. അതിഥിയാണ് പറയുന്നതെങ്കിലും ഇയാളെ തിരുത്താൻ […]

International News

റഷ്യയെ ഇന്റർപോളിൽ നിന്ന് പുറത്താക്കാൻ ബ്രിട്ടൺ

  • 1st March 2022
  • 0 Comments

യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയെ ഇന്റര്‍പോളില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ബ്രിട്ടണ്‍. ബ്രിട്ടണ്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി പ്രിതി പട്ടേല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റര്‍പോളിലെ അംഗത്വത്തില്‍ നിന്ന് റഷ്യന്‍ സര്‍ക്കാരിനെ പുറത്താക്കണമെന്ന് യുക്രൈനിയന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു, അതിനുളള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളും ബ്രിട്ടണ്‍ നയിക്കുമെന്നും പ്രിതി പട്ടേല്‍ വ്യക്തമാക്കി. തീവ്രവാദം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങിയ രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്ന ഏജന്‍സിയാണ് ഇന്റര്‍പോള്‍. നിലവില്‍ 195 രാജ്യങ്ങളാണ് ഇന്റര്‍പോളിലുള്ളത്. […]

International News

പ്രധാന അജണ്ട അടിയന്തര വെടി നിർത്തൽ; റഷ്യ; യുക്രൈൻ ചർച്ച പുരോഗമിക്കുന്നു

  • 28th February 2022
  • 0 Comments

റഷ്യയും യുക്രൈനും തമ്മിലുള്ള നിർണായക ചർച്ച ബലാറസിൽ പുരോഗമിക്കുന്നു. അടിയന്തര റഷ്യൻ സേന പൂർണമായും പിൻവാങ്ങുക, അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലൻസ്കി മുന്നോട്ടുവച്ചത്. എന്നാൽ, നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത് ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിർത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസിൽ നിന്ന് ആക്രമണം […]

Kerala News

വിദ്യാർത്ഥികളെ സ്വീകരിക്കാൻ കേരള ഹൗസ് ഒരുക്കിയത് രണ്ട് കാറുകൾ മാത്രമാണെന്ന മാധ്യമ വാർത്ത വസ്തുതാ വിരുദ്ധം; റസിഡന്റ് കമ്മീഷണർ

  • 28th February 2022
  • 0 Comments

യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ കേരള ഹൗസ് ഒരുക്കിയത് രണ്ട് കാറുകൾ മാത്രമാണെന്ന മാധ്യമ വാർത്ത വസ്തുതാ വിരുദ്ധമാണ്. വകുപ്പു സെക്രട്ടറിമാർക്കു നൽകുന്ന 4 ഷിയാസ് കാറുകളും രണ്ട് എർട്ടിഗ കാറുകളും രണ്ട് ഇന്നോവാ കാറുകളുമടക്കം എട്ട് കാറുകളാണ് ആദ്യ ഫ്‌ളൈററിലെത്തിയ കുട്ടികൾക്കായി ക്രമീകരിച്ചിരുന്നത്. ഏഴു പേർ സഞ്ചരിക്കുന്ന കാറുകളിൽ അഞ്ചു പേർ മാത്രമാണ് സഞ്ചരിച്ചത്. മറ്റ് കാറുകളിൽ നാലു പേരും. അവസാനത്തെ കാറിൽ സഞ്ചരിക്കാൻ വിദ്യാർത്ഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. എയർപോർട്ട് പാസ്സുള്ള […]

International News

റഷ്യ ശക്തമായി അധിനിവേശം തുടരുന്നു; കീവ് സൈന്യം വളഞ്ഞതായി റിപ്പോർട്ട്

  • 28th February 2022
  • 0 Comments

ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും തളരാതെ അതിശക്തമായി റഷ്യ യുക്രൈന്‍ അധിനിവേശം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോൾ കിട്ടുന്ന വിവരമനുസരിച്ച് തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട് . നഗരം റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞത് കൊണ്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയര്‍ അറിയിച്ചു. രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് […]

error: Protected Content !!