International News

വെടി നിർത്തൽ കരാർ മുന്നോട്ട് വെച്ച് റഷ്യ; പരമാധികാരം പൂർണമായിപുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് യുക്രൈൻ

റഷ്യ മുന്നോട്ട് വെച്ച വെടിനിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ . കിഴക്കൻ ഡോൺബാസ് മേഖലയിൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഈ പ്രദേശം റഷ്യക്ക് കൈമാറി വെടി നിർത്തൽ കരാറിന് സമ്മതമല്ലെന്ന് യുക്രൈൻ അറിയിച്ചത്. യുക്രൈൻ ആവശ്യപ്പെടുന്നത് പരമാധികാരം പൂർണമായി പുനഃസ്ഥാപിച്ച് കൊണ്ട് യുദ്ധം അവസാനിപ്പിക്കണമെന്നാണ്. യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും പൂർണമായി പുനഃസ്ഥാപിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം’ യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പറഞ്ഞു. സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്നും ചർച്ച തുടങ്ങാനുള്ള മുൻകൈ […]

International News

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ; ഡോൺബാസ് മേഖല ലക്ഷ്യമാക്കി മിസൈൽ ആക്രമണം തുടങ്ങി

  • 19th April 2022
  • 0 Comments

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് ഡോൺബാസ് മേഖല ലക്ഷ്യമാക്കി മിസൈയിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്ടുകൾ. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായാണ് സൂചന. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യത ഉണ്ട്.പ്രധാന നഗരമായ മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ്. ഇതിനിടെ യുക്രൈന് സഹായവുമായി യു എസ് യുദ്ധവിമാനങ്ങൾ അതിർത്തിയിൽ എത്തിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം […]

International News

പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം; യുദ്ധകപ്പൽ തകർന്നു; റഷ്യ വിയർക്കുന്നു

  • 15th April 2022
  • 0 Comments

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയിഗു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറം ലോകത്തേക്ക് വരാറില്ല. റഷ്യൻ പ്രസിഡണ്ട് പുട്ടിന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. എന്നാൽ അദ്ദേഹത്തിന് ഹൃദയാഘാതം വന്നത് ആരോഗ്യപരമായ കാരണങ്ങളാൽ അല്ലെന്നാണ് വിവരം. റഷ്യയുടെ യുദ്ധ കപ്പൽ തകർത്ത് 20 ജനറലുകളെ യുക്രൈൻ പിടിച്ചെന്ന തിരിച്ചടികളുടെ വാർത്തകൾ വന്നതിന് പുറമെയാണ് ഷൊയ്ഗുവിന്റെ ഹൃദായഘാത വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്. പുതിന്റെ ഏറ്റവും അടുത്ത അനുയായിയായ ഷൊയ്ഗുവിനെ ആഴ്ചകളായി […]

International ukrain russia war

മമ്മാ നമുക്ക് സ്വർഗത്തിൽ വെച്ച് കണ്ട് മുട്ടാം; യുക്രൈനിൽ യുദ്ധത്തിൽ മരിച്ച അമ്മക്ക് ഒമ്പത് വയസുകാരിയുടെ കത്ത്

  • 10th April 2022
  • 0 Comments

റഷ്യൻ അധിനിവേശത്തിനിടെ മരിച്ച അമ്മക്ക് മകൾ എഴുതിയ വൈകാരികമായ കത്ത് ട്വിറ്ററിലൂടെ പങ്ക് വെച്ച് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റണ്‍ ഗെരാഷ്‌ഗോ. ഒരു നല്ല മകളാകാന്‍ താന്‍ എപ്പോഴും ശ്രമിക്കുമെന്നും നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്നും അമ്മയോട് കത്തിലൂടെ അറിയിക്കുകയാണ് ഒമ്പത് വയസുകാരിയായ മകള്‍. കത്തിന്റ പൂര്‍ണരൂപം ഇങ്ങനെയാണ്- ‘മമ്മാ… മാര്‍ച്ച് 8ന് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ഈ കത്ത്. ഏറ്റവും നല്ല ഒമ്പത് വര്‍ഷകാലം എനിക്ക് സമ്മാനിച്ചതിന് നന്ദി. എന്റെ കുട്ടികാലത്തിന് ഞാന്‍ നിങ്ങളോട് […]

News ukrain russia war

യുക്രൈൻ – റഷ്യ യുദ്ധം; ദുരന്ത നഗരമായി കീവ്; 280 മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു

  • 3rd April 2022
  • 0 Comments

റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി കീവ്.റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ച് പിടിച്ചിരുന്നു. തിരിച്ച് പിടിച്ച പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത് ചിതറി കിടക്കുന്ന മൃതദേഹങ്ങളും നശിപ്പിക്കപ്പെട്ട് കിടക്കുന്ന കെട്ടിടങ്ങളുമാണ് . ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറുക് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. കുറഞ്ഞത് […]

International News

നിങ്ങൾക്ക് പ്രശ്നം വരുമ്പോൾ ഇവർ ഒന്നിക്കും; ഇന്ത്യക്ക് മുന്നറിയിപ്പുമായി ദലീപ് സിംഗ്

  • 1st April 2022
  • 0 Comments

യുക്രൈൻ യുദ്ധത്തിൽ റഷ്യയോട് മൃദു സമീപനം സ്വീകരിക്കുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി യു എസ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ഠാവ് ദലീപ് സിം​ഗ്. ഇന്ത്യയും ചൈനയും അതിർത്തി പ്രശ്നം വരുമ്പോൾ റഷ്യ ഇന്ത്യക്കൊപ്പമുണ്ടാവില്ലെന്ന് ദലീപ് സിംഗ് പറഞ്ഞു. ‘ആരും സ്വയം കളിയാക്കരുത് ചൈനയുമായുള്ള ഈ ബന്ധത്തിൽ റഷ്യ ജൂനിയർ പങ്കാളിയാവാൻ പോവുകയാണ്. റഷ്യയുടെ മേൽ ചൈന എത്ര മേൽ സ്വാധീനം നേടുന്നോ അത്രയും ഇന്ത്യയ്ക്കത് ഹിതകരമല്ല. ചൈന വീണ്ടും നിയന്ത്രണ രേഖ ലംഘിച്ചാൽ ( ലൈൻ ഓഫ് ആക്ച്വൽ […]

International News

നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാൻ തയ്യാറെങ്കിൽ സ്വാഗതം; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ മന്ത്രി

  • 31st March 2022
  • 0 Comments

യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈൻ . റഷ്യയുമായി പുലർത്തി വരുന്ന മികച്ച ബന്ധം ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ഇരു രാജ്യങ്ങളുമായുള്ള മധ്യസ്ഥ ചർച്ചയിൽ ഇന്ത്യയെ ഉൾപ്പെടുത്തുന്നതിനെ പറ്റി എന്‍ഡി ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്ളാഡിമിര്‍ പുതിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ” […]

International News

മരിയോ പോൾ നഗരത്തിൽ റഷ്യ ബോംബിട്ടു; അഭയാർത്ഥികൾ കഴിഞ്ഞിരുന്ന സ്കൂൾ തകർന്നു

  • 20th March 2022
  • 0 Comments

യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം ഏറ്റവുംപുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്‌ഫോടകവസ്തുക്കളും […]

International News

റഷ്യ രാജ്യത്തേക്ക് അനധികൃതമായി കടന്ന് കയറി; യുക്രൈൻ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

  • 16th March 2022
  • 0 Comments

റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്. യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. അതിനിടെ റഷ്യൻ നേതാക്കൾക്കുള്ള അമേരിക്കൻ വിലക്കിന് മറുപടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവ‍ർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]

International News

യുദ്ധം വേണ്ട; തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി റഷ്യൻ ന്യൂസ് എഡിറ്റര്‍

  • 15th March 2022
  • 0 Comments

യുക്രൈനിൽ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ നിന്നും യുദ്ധത്തിനെതിരെ പ്രതിഷേധങ്ങളും ശബ്ദങ്ങളും ഉയരുന്നതായാണ് റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്ത റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍ എത്തിയാണ്. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. .യുദ്ധം വേണ്ട എന്ന പോസ്റ്ററുമായാണ് അവർ ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ടത്. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ […]

error: Protected Content !!