സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടു; മുഖ്യമന്ത്രി

  • 19th December 2020
  • 0 Comments

യുഡിഎഫിന്റെ നേതൃത്വം മുസ്‍ലീം ലീഗ് ഏറ്റെടുക്കുകയാണോയെന്ന് മുഖ്യമന്ത്രി.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. യു.ഡി.എഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു.സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. https://www.facebook.com/PinarayiVijayan/posts/3649563091802161 പോസ്റ്റിന്റെ പൂർണ രൂപം : ഒരു കക്ഷിയുടെ നേതൃത്വത്തിൽ ആര് വേണം എന്ന് മറ്റൊരു കക്ഷി നിർദേശം വെക്കുന്നത് രാഷ്ട്രീയത്തിൽ വിചിത്രമായ അനുഭവമാണ്. യു ഡി എഫിൽ അത്തരം ജനാധിപത്യ വിരുദ്ധവും […]

Kerala News

സിപിഎമ്മിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫലങ്ങള്‍ തിരുത്തി

  • 18th December 2020
  • 0 Comments

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ പിഴവ് തിരുത്തി. മുന്നണികള്‍ക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ എന്നത് മാറ്റി മുന്നണികള്‍ വിജയിച്ച വാര്‍ഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. നേരത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന് മുന്‍തൂക്കം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടര്‍ന്നാണ് യുഡിഎഫിന് മുന്‍തൂക്കം എന്ന വാചകം തിരുത്തിയത്. വോട്ടെണ്ണല്‍ ദിവസത്തിന്റെ അവസാനം ചില പ്രദേശങ്ങളില്‍ ഔദ്യോഗികമായി വരുന്ന കണക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് സാങ്കേതികമായ ചില തടസങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ 35 […]

Kerala News

‘എല്‍ഡിഎഫിന് വിജയം ഉറപ്പ്; യുഡിഎഫ് ഹിന്ദു തീവ്രവര്‍ഗിയവാദത്തോടും ഇസ്ലാമിക മതമൗലീകവാദത്തോടും സന്ധി ചെയ്തു’; എ വിജയരാഘവന്‍

  • 15th December 2020
  • 0 Comments

തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യു.ഡി.എഫ് ഹിന്ദു തീവ്രവര്‍ഗീയവാദത്തോടും ഇസ്ലാമിക മതമൗലികവാദത്തോടും സന്ധി ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ കാലത്തും ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയം പറയാതെ ഒറ്റപ്പെട്ട ചില വിവാദ വിഷയങ്ങള്‍ക്ക് ചുറ്റും തങ്ങളുടെ പ്രചരണത്തെ കേന്ദ്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ഇതിന്റെ ഫലമായി യു.ഡി.എഫ് തോല്‍ക്കുമെന്നും, എല്‍.ഡി.എഫ് വിജയം ഉറപ്പാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ സഖ്യം ഗുണം ചെയ്യും, രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം ആരെതിര്‍ത്തിട്ടും കാര്യമില്ല; കെ മുരളീധരന്‍

  • 13th December 2020
  • 0 Comments

ഒരു വിഭാഗം യു.ഡി.എഫ് നേതാക്കള്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയില്ലെന്ന് പറയുമ്പോഴും നീക്കുപോക്കുകളുണ്ടെന്നാവര്‍ത്തിച്ച് കെ. മുരളീധരന്‍ എം. പി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് രാഷ്ട്രീയകാര്യ സമിതിയിലെടുത്ത തീരുമാനമാണെന്നും ഇതിനെക്കുറിച്ച് ആരും വ്യത്യസ്ത അഭിപ്രായം പറയേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതാണ് വെല്‍ഫെയര്‍പാര്‍ട്ടിയുമായി ഈ തെരഞ്ഞെടുപ്പിലും നീക്കുപോക്കുണ്ടാക്കാന്‍ കാരണമെന്നും […]

കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കുമെന്ന പ്രഖ്യാപനം; മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി യുഡിഎഫ്

  • 13th December 2020
  • 0 Comments

കേരളത്തിലെ ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍. അതേസമയം കെ സി ജോസഫ് എംഎല്‍എ ഇതേ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. കേരളത്തില്‍ […]

ലഭ്യമായാല്‍ അടിയന്തിരമായി കോവിഡ് വാക്‌സിനടക്കം എത്തിക്കുമെന്ന വന്‍ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

  • 21st November 2020
  • 0 Comments

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും വാഗ്ദാനം ചെയ്ത് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അടിയന്തരമായി ജനങ്ങളിലെത്തിക്കും. പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും നഗരങ്ങള്‍ മാലിന്യമുക്തമാക്കുമെന്നുമാണ് വാഗ്ദാനം മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യം, സ്ത്രീ ശാക്തീകരണം , പഞ്ചായത്തുകളില്‍ തര്‍ക്കപരിഹാരത്തിനായി ന്യായ കാര്യാലയങ്ങള്‍, വിശപ്പിനോട് വിട പദ്ധതി, തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളില്‍ സൗജന്യ വൈഫൈ തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുമെന്ന് […]

യു.ഡി.എഫില്‍ അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി ഭിന്നത; തീരുമാനം അടിച്ചേല്‍പ്പിക്കുന്നതായി നേതാക്കള്‍

  • 17th November 2020
  • 0 Comments

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തപ്പെട്ട അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബിനെ പിന്തുണയ്ക്കുന്നതില്‍ യു.ഡി.എഫില്‍ ഭിന്നത. സി.പി.എം നേതാവായിരുന്ന ഷുഹൈബിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുസ്ലിംലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ. മുനീറും ചേര്‍ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായാണ് ഷുഹൈബ് കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ജനവിധി തേടുന്നത്. നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ജില്ലാ-പ്രാദേശിക നേതാക്കളുടെ വിമര്‍ശനം. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡിലാണ് ഷുഹൈബ് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന മണിക്കൂറുകളിലേക്ക് […]

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണം, തോമസ് ഐസക്കിനെതിരെ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്

  • 16th November 2020
  • 0 Comments

സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്നാരോപിച്ച് പ്രതിപക്ഷം ധനമന്ത്രി തോമസ് ഐസക്കിനെതിരേ അവകാശ ലംഘന നോട്ടീസ് നല്‍കി. വി.ഡി.സതീശനാണ് നിയമസഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്‌തെന്നും ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവുമാണെന്നാണും പറഞ്ഞാണ് പ്രതിപക്ഷം നോട്ടീസ് നല്‍കിയത്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് […]

Kerala News

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലുള്ള കക്ഷികളുമായേ രാഷ്ട്രീയ സഖ്യമുണ്ടാക്കൂ- രമേശ് ചെന്നിത്തല

  • 23rd October 2020
  • 0 Comments

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുകളുണ്ടാക്കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനം. യുഡിഎഫിലുള്ള കക്ഷികളുമായേ രാഷ്ട്രീയ സഖ്യമുണ്ടാകുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ‍പ്രാദേശിക തലത്തില്‍ യുഡിഎഫിന് ഒത്തുപോകാന്‍ കഴിയുന്നവരുമായി നീക്കുപോക്കുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു

Kerala News

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

  • 23rd October 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാരിനെതിരായ തുടര്‍ സമരങ്ങളും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സീറ്റ് ചര്‍ച്ചയുമാണ് പ്രധാന അജണ്ട. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടു പോയതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യവും വിലയിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലെത്താനുള്ള നീക്കങ്ങള്‍ യോഗത്തില്‍ തര്‍ക്കത്തിന് കാരണമായേക്കും. യുഡിഎഫ് കണ്‍വീനറായി നിയമിതനായ ശേഷം എം.എം. ഹസന്‍, ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസിനെ സന്ദര്‍ശിച്ചത് വിവാദത്തിന് […]

error: Protected Content !!