ലഭ്യമായാല്‍ അടിയന്തിരമായി കോവിഡ് വാക്‌സിനടക്കം എത്തിക്കുമെന്ന വന്‍ വാഗ്ദാനങ്ങളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

0
105

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും വാഗ്ദാനം ചെയ്ത് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ അടിയന്തരമായി ജനങ്ങളിലെത്തിക്കും. പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും നഗരങ്ങള്‍ മാലിന്യമുക്തമാക്കുമെന്നുമാണ് വാഗ്ദാനം

മത്സ്യതൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യം, സ്ത്രീ ശാക്തീകരണം , പഞ്ചായത്തുകളില്‍ തര്‍ക്കപരിഹാരത്തിനായി ന്യായ കാര്യാലയങ്ങള്‍, വിശപ്പിനോട് വിട പദ്ധതി, തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളില്‍ സൗജന്യ വൈഫൈ തുടങ്ങിയവയാണ് യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ വാര്‍ഡുകളിലും എത്തിക്കുമെന്ന് പ്രകടന പത്രികയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍, ഉണരുന്ന നഗരങ്ങള്‍ എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ്. പ്രകടന പത്രിക. കോവിഡ് പ്രതിരോധത്തിന് പോലും ആവശ്യമായ ഫണ്ട് നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ വീര്‍പ്പുമുട്ടിച്ചുവെന്ന് പ്രകടനപത്രിക കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ വിപുലപ്പെടുത്തും. കാരുണ്യ പദ്ധതി എല്ലാ അര്‍ത്ഥത്തിലും പുനസ്ഥാപിക്കും. ഡിജിറ്റല്‍ ഡിവൈഡ് നികത്താനായി പദ്ധതികള്‍ ആവിഷ്‌കരിക്കും. അഞ്ചാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് യുഡിഎഫ് ഉറപ്പുനല്‍കുന്നത്.

പ്രകടനപത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍:

കാലാവസ്ഥാവ്യതിയാനം, ദുരന്തങ്ങള്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ മുന്‍കരുതലുകള്‍ ഫലപ്രദമാകും.

ഗ്രാമവാര്‍ഡ് സഭകള്‍ ഊര്‍ജിതമാക്കും

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി പെന്‍ഷന്‍ വാങ്ങുന്ന നടപടികള്‍ സുഗമമാക്കും

ജാഗ്രതാ സമിതികള്‍ ക്രിയാത്മകമാക്കികൊണ്ട് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കും

മത്സ്യത്തൊഴിലാളികള്‍ക്ക് എസ് സി പി മാതൃകയില്‍ പദ്ധതി

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക പഠന സൗകര്യം. അവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പുവരുത്തും

തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ശാസ്ത്രീയമായ നടപടി സ്വീകരിക്കും.

കൂടുതല്‍ പൊതു ശൗചാലയങ്ങള്‍ തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here