Kerala News

യു ഡി എഫിൽ പിടിമുറുക്കാൻ പി ജെ ജോസഫ്

  • 17th October 2020
  • 0 Comments

കേരള കോൺഗ്രസ്സ് എം മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ് .ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി സഹകരണം ഉറപ്പിച്ചതോടെ കേരളാ കോൺഗ്രസ് എം മത്സരിച്ച് വന്ന എല്ലാ സീറ്റിലും അവകാശവാദം ഉന്നയിച്ചാണ് പി ജെ ജോസഫ് രംഗത്തെത്തിയിരിക്കുന്നത് .തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റും കിട്ടണമെന്ന ആവശ്യം മുന്നണി നേതൃത്വത്തിന് മുന്നിൽ പി ജെ ജോസഫ് വച്ചുകഴിഞ്ഞു തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലും ആണ് കേരളാ കോൺഗ്രസ് […]

Kerala News

മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ ;പിസി ജോര്‍ജ്

  • 16th October 2020
  • 0 Comments

മുന്നണി പ്രവേശനം സംബന്ധിചുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കാമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്.നിലവിൽ യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് ശേഷം തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

Kerala News

ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടതില്‍ യു.ഡി.എഫ് നേതൃത്വത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. വിട്ടുപോകുന്നവരെ പിടിച്ചുനിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വത്തിന് കഴിയേണ്ടിയിരുന്നു. കാലാകാലങ്ങളിലായി യു.ഡി.എഫ് വിട്ടുപോയവരെ തിരിച്ചെത്തിച്ച് മുന്നണി ശക്തമാക്കാനും അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കല്‍ ബോഡിയിലും നിയമസഭയിലും ശക്തമായ തിരിച്ചുവരവ് നടത്താനുമുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും മുരളീധരന്‍ പറഞ്ഞു. ഘടകകക്ഷികള്‍ വിട്ടുപോകുന്നത് മുന്നണിയുടേയും പ്രവര്‍ത്തകരുടേയും ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഭരണകക്ഷിയുടെ നേട്ടം കൊണ്ടല്ല ഇവര്‍ വിട്ടുപോകുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ […]

ജോസിൻൻ്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ്

  • 16th October 2020
  • 0 Comments

ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം യു.​ഡി.​എഫിന് തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ. ജോ​സിൻ്റെന​ട​പ​ടി ക​ടു​ത്ത രാ​ഷ്​​ട്രീ​യ​വ​ഞ്ച​ന​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക്ക് എ​തി​രാ​ണെ​ന്നും നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ജോ​സ് പ​ക്ഷം പോ​യ​തു​കൊ​ണ്ട് പ്ര​ശ്‌​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ജോ​സ് പ​ക്ഷ​ത്തു​നി​ന്ന്​ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രും നേ​താ​ക്ക​ളും ത​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്നു. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പോ​ലും ത​ള്ളി​യാ​ണ് പ​ല​രും വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്ക​ണം. സ്​​റ്റാ​റ്റ​സ്‌​കോ പ​റ​ഞ്ഞ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ ഒ​രു ന​ഷ്​​ട​വും ഉ​ണ്ടാ​കിെ​ല്ല​ന്നും ജോ​സ് പോ​യ​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് മു​ന്ന​ണി നി​ല​പാ​ടി​ലെ​ത്തി​യ​തെ​ന്നും […]

Kerala

സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പ്രത്യക്ഷ സമരം തുടങ്ങി യു.ഡി.എഫ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തുന്നത്.നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവെക്കുക എന്ന പ്ലക്കാര്‍ഡുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കളായ രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, ഷിബു ബേബി ജോണ്‍, സി.പി ജോണ്‍, ഇബ്രാഹിം തുടങ്ങിയ നേതാക്കളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള മാര്‍ച്ചാണ് നടത്തുന്നത്. രക്തസാക്ഷിമണ്ഡപത്തില്‍ നിന്നാണ് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്. […]

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും

  • 10th September 2020
  • 0 Comments

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും ആഴ്ചകൾ കൂടി നീട്ടിവയ്ക്കണമെന്നുള്ള ആവശ്യവുമായി എൽഡിഎഫും യുഡിഎഫും. ഇക്കാര്യം നാളെ നടക്കുന്ന സർവ കക്ഷി യോഗത്തിൽ ഉന്നയിക്കും. തുടർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും സാധാരണ ഗതിയിൽ നവംബർ മാസത്തിൽ തിരഞ്ഞെടുപ്പുകൾ നടക്കാറുണ്ടെങ്കിലും അസാധാരണ സാഹചര്യം മുൻ നിർത്തി നിയമ ഭേദഗതിയ്ക്ക് ഇരു മുന്നണികളും ഒന്നിച്ച് തീരുമാനമെടുക്കാനാണ് തീരുമാനം. ജനുവരിയിൽ പുതിയ സമിതി അധികാരത്തിൽ വരുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരിക്കണമെന്നതാണ് ഇരു മുന്നണികളുടെയും ആവശ്യം. ബി […]

Kerala

ചവറ ഉപതെരഞ്ഞെടുപ്പിൽ ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ബിന്ദു കൃഷ്ണ

  • 5th September 2020
  • 0 Comments

ചവറ ഉപതെരഞ്ഞെടുപ്പിൽ ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ബിന്ദു കൃഷ്ണ അറിയിച്ചു. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ യുഡിഎഫ് പ്രവർത്തനം ആരംഭിച്ചിരുന്നുവെന്നും ബിന്ദു കൃഷ്ണൻ പറഞ്ഞു. ഷിബു ബേബി ജോൺ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ എല്ലായ്‌പ്പോഴും നിൽക്കുന്ന നേതാവാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു

News

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് സത്യാഗ്രഹം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കിങ് ആപ്പ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സത്യാഗ്രഹം. സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം ഉം ബിജെപിയും ഒത്തുകളിക്കുന്നു എന്നും മുഖ്യമന്ത്രിയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല എന്നും സത്യാഗ്രഹത്തില്‍ വിവധ നേതാക്കള്‍ ആരോപിച്ചു. കോവിഡിനെ മറയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊള്ള നടത്തുകയാണ്. പിന്‍വാതില്‍ നിയമനങ്ങളും അന്വേഷിക്കേണം. സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട്ര മാനങ്ങള്‍ ഉള്ള കേസായതിനാല്‍ സിബിഐ അന്വേഷണം ആണ് വേണ്ടത് എന്നും സത്യാഗ്രഹത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. […]

Trending

കോവിഡ് സാഹചര്യം കണക്കിലെടുത്ത് യു ഡി എഫ് സമരങ്ങൾ മാറ്റി വെച്ചു

  • 16th July 2020
  • 0 Comments

കോവിഡ് വ്യാപന സാഹചര്യത്തിൽ ഈ മാസം 31 വരെയുള്ള സമരങ്ങള്‍ യുഡിഎഫ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് യു ഡി എഫ് തീരുമാനം. 431 ഓളം സമര പരിപാടികളാണ് സംസ്ഥാന അടിസ്ഥാനത്തിൽ യുഡിഎഫ് നടത്തിനിരുന്നതെന്നും അതെല്ലാം മാറ്റി വെക്കുന്നതായി യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ തിരുനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഐടി […]

Kerala

രാജ്യദ്രോഹ കുറ്റം നടത്തിയ ആളുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: പ്രതിപക്ഷ നേതാവ്

  • 15th July 2020
  • 0 Comments

തിരുവനന്തപുരം : സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ദീർഘകാല ബന്ധമുള്ള പ്രിൻസിപ്പൾ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റം നടത്തിയ ആളുകളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. പ്രൈവറ്റ് സെക്രട്ടറി കുറ്റക്കാരനാണെന്ന് തെളിവുകൾ വരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മന്ത്രി കെ ടി ജലീലും കുറ്റക്കാരനാണെന്നും കിറ്റ് വാങ്ങാൻ മാത്രം എന്തിനാണ് ഒരു മന്ത്രിയെന്നും ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. അഴിമതികളുടെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി കഴിഞ്ഞിരിക്കുന്നു. […]

error: Protected Content !!