Kerala News

കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ

  • 9th January 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെമാല്‍ പാഷ യുഡിഎഫുമായി സഹകരിച്ച് പോകുമെന്നും വ്യക്തമാക്കി. പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. കളമശ്ശേരിയില്‍ തൃക്കാക്കരയില്‍ യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരരംഗത്ത് […]

Kerala News

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചു; ലക്ഷ്യം പാലാ സീറ്റ്

  • 9th January 2021
  • 0 Comments

ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു. പാലാ സീറ്റില്‍ മത്സരിക്കുന്നതിനായാണ് രാജി. ഉപരാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയപ്പോള്‍ തന്നെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്്ക്കുമെന്ന് ജോസ്.കെ.മാണി പ്രഖ്യാപിച്ചിരുന്നു. രാജി ഉടന്‍ വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. രാജി വൈകുന്നതില്‍ യു.ഡി.എഫ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Kerala News

തെരഞ്ഞെടുപ്പിന് മുന്നെ കേരള യാത്രയുമായി രമേശ് ചെന്നിത്തല; എല്ലാ മണ്ഡലങ്ങളിലൂടെയും കടന്നുപോകും

  • 8th January 2021
  • 0 Comments

വലതു മുന്നണിയെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഎഫ് തീരുമാനം. യാത്ര എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ജനുവരി 11 ഓടെ യുഡിഎഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. ജനുവരി 11 ന് മുന്നണി നേതൃയോഗം ചേര്‍ന്ന് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചയുടെ തിയ്യതി നിശ്ചയിക്കും. മാണി ഗ്രൂപ്പും എല്‍ജെഡിയും മുന്നണി വിട്ടതിനാല്‍ ഒഴിവ് വരുന്ന സീറ്റുകളില്‍ വിഭജനം നടത്താനുണ്ട് യുഡിഎഫിന്. ജോസഫ് ഗ്രൂപ്പിന് […]

Kerala News

നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് കെ മുരളീധരന്‍

  • 6th January 2021
  • 0 Comments

മുസ്ലീം ലീഗിന് നിയമസഭ തെരഞ്ഞെടുപ്പില്‍ കുടുതല്‍ സീറ്റ് നല്‍കണമെന്ന് കെ.മുരളീധരന്‍ എം.പി. കേരള കോണ്‍ഗ്രസ് എം അടക്കം മുന്നണി വിട്ടുപോയ കക്ഷികളുടെ സീറ്റുകള്‍ വീതം വെയ്ക്കുമ്പോള്‍ ലീഗ് അടക്കമുള്ള കക്ഷികളെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെന്നും കെ.മുരളീധരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും […]

Kerala News

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയ കുഴപ്പം; എ വിജയരാഘവൻ

  • 4th January 2021
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് എ വിജയരാഘവൻ.ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധത്തിൽ കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ ആവശ്യപ്പെട്ടു .പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ഇത്തരം മുന്നണി ബിജെപി യുടെ ഹിന്ദു തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. പ്രതിപക്ഷ പ്രചാരണങ്ങളെ ജനം നിരാകരിച്ചു. മുഖ്യമന്ത്രിക്ക് എതിരായ പ്രചാരണം വിലപ്പോകില്ല. മത മൗലികമായ വാദമുള്ളവരുമായി ഒത്തു പോകുന്ന […]

Kerala News

പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനൊപ്പം; നിയമസഭയിലേക്ക് അഞ്ച് സീറ്റില്‍ മത്സരിക്കും

  • 3rd January 2021
  • 0 Comments

പി സി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ ധാരണയായി. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും. മാണി സി കാപ്പന്റെ മുന്നണി മാറ്റം തിടുക്കപ്പെട്ടെന്നും പി സി ജോര്‍ജ്. അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലത്. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് […]

Kerala News

ഇടതിനൊപ്പം തന്നെ; മുന്നണി മാറ്റ ചര്‍ച്ചകളെ തള്ളി എകെ ശശീന്ദ്രന്‍

  • 3rd January 2021
  • 0 Comments

എന്‍സിപി യുഡിഎഫ് മുന്നണിയിലേക്ക് പോകുകയാണെങ്കില്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി എകെ ശശീന്ദ്രന്‍. ഇപ്പോള്‍ എന്‍സിപിക്ക് ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇല്ല. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. പാലാ ആവശ്യപ്പെടാനുള്ള അവകാശം മാണി സി കാപ്പന് ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും […]

Kerala News

ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും

  • 3rd January 2021
  • 0 Comments

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. അതല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളും ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിയിക്കുന്നു. ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി […]

Kerala News

മാണി സി കാപ്പന്‍ യുഡിഎഫിലേക്കെന്ന് വാര്‍ത്തകള്‍; നിഷേധിച്ച് പീതാംബരന്‍ മാസ്റ്റര്‍

  • 2nd January 2021
  • 0 Comments

ഇടത് മുന്നണിയില്‍ നിന്നും എന്‍സിപിയിലെ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പുറത്ത് പോവുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാല സീറ്റ് വിട്ട് കൊടുക്കേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കെ അത് മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ശശിന്ദ്രന്‍ പക്ഷത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തെ കൊണ്ട് […]

Kerala News

തൊടുപുഴയില്‍ യുഡിഎഫ് സ്വതന്ത്രനെയും വിമതനെയും കൂടെക്കൂട്ടി എല്‍ഡിഎഫ്, ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

  • 28th December 2020
  • 0 Comments

യുഡിഎഫ് ഭരണമുറപ്പിച്ച തൊടുപുഴ നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം നേടാനായില്ല. യുഡിഎഫ് വിമതന്‍ സനീഷ് ജോര്‍ജ്ജിനെ എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് ഭരണമുറപ്പിച്ച നഗരസഭയില്‍ യുഡിഎഫിന് തിരിച്ചടിയായത്. യുഡിഎഫ് സ്വതന്ത്ര ജെസി ജോണിയും കൂടി എല്‍ഡിഎഫിനെ പിന്തുണച്ചതോടെയാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതായത്. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയെ ഒഴിവാക്കി ഒരു വട്ടം കൂടി വോട്ടെടുപ്പ് നടത്തും. ഇന്നലെ രാത്രി നടത്തിയ ചര്‍ച്ചകളാണ് യുഡിഎഫില്‍ ഭരണം തട്ടിയെടുത്തത്. 35 അംഗ നഗരസഭയില്‍ 13 സീറ്റായിരുന്നു യുഡിഎഫിന് കിട്ടിയത്, 12 […]

error: Protected Content !!