Kerala News

ഒടുവിൽ പ്രഖ്യാപനം;മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു;

  • 13th February 2021
  • 0 Comments

മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു.അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. […]

Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കാന്‍ കാരണം സംഘടനാ ദൗര്‍ബല്യമെന്ന് എം എം ഹസ്സന്‍

  • 26th January 2021
  • 0 Comments

സംഘടനാ ദൗര്‍ബല്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നത് സംഘടനാ ദൗര്‍ബല്യം മാറ്റാനാണെന്നും ഹസ്സന്‍ പറഞ്ഞു. കെപിസിസി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം എം ഹസ്സന്‍. കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളാണ്. എന്നാല്‍ നേതാക്കള്‍ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകര്‍ന്നിട്ടില്ല. തദ്ദേശ […]

Kerala News

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രിക; ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര ജനുവരി 31 മുതല്‍

  • 23rd January 2021
  • 0 Comments

ഇത്തവണ ജനങ്ങളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകടന പത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളം യാത്ര ജനുവരി 31 മുതല്‍ മഞ്ചേശ്വരത്തുനിന്നും ആരംഭിക്കും. അത് വന്‍ വിജയമാക്കാന്‍ ശ്രമിക്കും. സമിതി അംഗങ്ങള്‍ക്കായിരിക്കും ജില്ലകളുടെ ചുമതലയെന്നും സമിതിയുടെ ആദ്യ യോഗത്തിനുശേഷം ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരസ്യമായ സീറ്റ് വിഭജന ചര്‍ച്ച ഇത്തവണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. […]

Kerala News

ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം പി.കെ. കുഞ്ഞാലിക്കുട്ടി

  • 22nd January 2021
  • 0 Comments

ജനങ്ങള്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആയിരിക്കും തെരഞ്ഞെടുക്കുകയെന്നും ഭരണത്തുടർച്ച എൽ.ഡി.എഫിന്‍റെ വ്യാമോഹം മാത്രമാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ കുഞ്ഞാലികുട്ടി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ നയിക്കുക കൂട്ടായ നേതൃത്വമായിരിക്കും. തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുത്തതിന്‍റെ ലക്ഷണമാണ് കൂട്ടായ നേതൃത്വമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.യു.ഡി.എഫിലേക്ക് പുതിയ കക്ഷികൾ വന്നേക്കാം. പ്രതിപക്ഷത്തെ കുറച്ചു കണ്ടപ്പോഴെല്ലാം ചരിത്രം എന്തായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു […]

Kerala News

സ്പീക്കറെ പ്രതിരോധിച്ച് ഭരണപക്ഷം, സഭയില്‍ ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍; അവിശ്വാസ പ്രമേയം തള്ളി, പ്രതിപക്ഷം ഇറങ്ങിപ്പോയി

  • 21st January 2021
  • 0 Comments

പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. പ്രമേയാവതാരകന്റെയും പ്രതിപക്ഷ അംഗങ്ങളുടെയും ആരോപണത്തിന് പി ശ്രീരാമകൃഷ്ണന്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ഇതോടെ വോട്ടിംഗിനിടാതെ പ്രമേയം തള്ളിയതായി സഭ നിയന്ത്രിച്ച ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ച മൂന്ന് മണിക്കൂറും 45 മിനുട്ടും നീണ്ടു. സ്പീക്കര്‍ സഭയില്‍ നടത്തിയ നവീകരണത്തില്‍ അഴിമതിയും […]

Kerala News

കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

  • 20th January 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട് ഇടത് പാളയത്തിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി തോമസ് കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചു. ഇതുവരെ കെവി തോമസുമായി സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല എന്നാല്‍ കോണ്‍ഗ്രസ് വിട്ട് വന്നാല്‍ നേതൃത്വം അക്കാര്യം ആലോചിക്കും. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ […]

Kerala National News

കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് സര്‍വ്വേ; ബംഗാളില്‍ തൃണമൂലും തമിഴ്‌നാട്ടില്‍ യുപിഎ സഖ്യവും

  • 19th January 2021
  • 0 Comments

കേരളത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന് സര്‍വേ. എബിപി-സി വോട്ടര്‍ സംയുക്ത സര്‍വ്വേയിലാണ് തുടര്‍ഭരണ സാധ്യത കാണിച്ചുകൊണ്ട് ഫലം വന്നത്. 140 അംഗ നിയമസഭയില്‍ 85 സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 2016ല്‍ 91സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് 34.6ഉം ബി.ജെ.പിക്ക് 15.3ഉം ശതമാനം വോട്ട് ലഭിക്കും. ഉമ്മന്‍ചാണ്ടിയേക്കാള്‍(22 ശതമാനം) ഇരട്ടി ജനസമ്മതനായ നേതാവാണ് പിണറായി വിജയന്‍(47 ശതമാനം) എന്നും സര്‍വേഫലം തെളിയിക്കുന്നു. എബിപി നെറ്റ്വര്‍ക്കും സി-വോട്ടറും […]

പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ;രാഹുലിന്റെ ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടന പത്രിക

  • 13th January 2021
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടന പത്രിക.പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത് .ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുംനിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു . അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കുന്ന ആദ്യ […]

Kerala News

ലൈഫ് മിഷനില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; എംഎം ഹസ്സന്റെ പ്രസ്താവന തള്ളി മുല്ലപ്പള്ളി, അധികാരത്തിലെത്തിയാല്‍ പദ്ധതി തുടരും

  • 13th January 2021
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ല. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നായിരുന്നു എംഎം ഹസ്സന്‍ നേരത്തെ പ്രസ്താവിച്ചിരുന്നത്. ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലൈഫ് മിഷന്‍ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് കോണ്‍ഗ്രസാണ്. […]

Kerala News

വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 12th January 2021
  • 0 Comments

വെല്‍ഫയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചോദിക്കാനുണ്ട് എന്നും ആര്‍ക്കു വേണ്ടിയിട്ടാണ് നിങ്ങള്‍ വന്നിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. അടഞ്ഞ അധ്യായമാണ് വെല്‍ഫെയര്‍ വിഷയം എന്നു താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ ഒരു വ്യക്തതക്കുറവുണ്ടല്ലോ എന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മുല്ലപ്പള്ളി തട്ടിക്കയറുകയും ചെയ്തു. ‘പ്ലീസ് സ്റ്റോപ് ഇറ്റ്, നിങ്ങള്‍ അതിനെക്കുറിച്ച് കൂടുതല്‍ […]

error: Protected Content !!