
കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രഖ്യാപിച്ച ന്യായ് പദ്ധതിയുമായി യുഡിഎഫ് പ്രകടന പത്രിക.പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത് .ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവര്‍ഷം 72,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തുംനിന്നും ദാരിദ്ര്യം തുടച്ചുനീക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപെട്ടു .
അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.ന്യായ് പദ്ധതി പൂര്‍ണ തോതില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകുമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.