
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പട്ട് നിലനില്‍ക്കുന്ന പ്രശ്നം പാര്‍ട്ടിയുടെ പരിഗണനയില്‍ ഇല്ലെന്ന് ബി.ജെ.പി നേതാവ് ഡോ. കെ. എസ് രാധാകൃഷ്ണന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും പ്രധാന നേതാക്കളെല്ലാവരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും കെ.എസ് രാധാകൃഷ്ണന് പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും പാര്‍ട്ടിയുടെ ഒരു യോഗത്തിലും അജണ്ടയായിട്ടില്ല. എന്നാല്‍ ശോഭ സുരേന്ദ്രന് പാര്‍ട്ടിയില്‍ ഇടമുള്ള നേതാവാണെന്നും അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും കെ.എസ് രാധാകൃഷ്ണന് പറഞ്ഞു.