ചായ തണുത്തെന്നാരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു
ചായ തണുത്തുപോയെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു. ശനിയാഴ്ച്ച രാത്രി മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലെ ഹോട്ടലില്‍ വെച്ചായിരുന്നു മര്‍ദനത്തിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം രാത്രി ചായകുടിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു. എന്നാല്‍ ചായ തണുത്തുപോയെന്നാരോപിച്ച് സംഘത്തിലൊരാള്‍ ചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന് യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സഞ്ചാരികള്‍ ബസില്‍ കയറി രക്ഷപ്പെട്ടു.എന്നാല്‍ ഇതിനിടെ ബൈക്കില്‍ സംഘമായി എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ […]



