ഗുരുവായൂരപ്പന്റെ ഥാര്‍ ഇനി അമല്‍ മുഹമ്മദിന്;ലേലത്തിന് ഭരണസമിതി അംഗീകാരം
ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാര്‍ ഇനി അമല്‍ മുഹമ്മദിന്.ലേലത്തിന് ഭരണസമിതി അംഗീകാരം നല്‍കി.നടപടി പൂര്‍ത്തിയാവുന്നതോടെ ഥാര്‍ ലേലത്തില്‍ പിടിച്ച അമല്‍ മുഹമ്മദ് അലിക്ക് തന്നെ ലഭിക്കും.നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദേവസ്വം കമ്മീഷണറുടെ അനുമതി തേടിയിട്ടുണ്ട്. ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്നായിരുന്നു ദേവസ്വം ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്.ജിഎസ്ടി അടക്കം 18 ലക്ഷം രൂപയാണ് അമല്‍ ഥാറിന് നല്‍കേണ്ടി വരിക. 15 ലക്ഷം രൂപ ദേവസ്വം അടിസ്ഥാന വിലയിട്ട വാഹനം 15 ലക്ഷത്തി […]
