സ്വര്‍ണ്ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ല, വാര്‍ത്ത അടിസ്ഥാനരഹിതം; ആരോപണം തള്ളി സ്പീക്കര്‍
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ്. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. ഒരിക്കല്‍പ്പോലും സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായിട്ട് യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇത് തീര്‍ത്തും തെറ്റാണ്. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും […]


