Trending

‘ജന്തർ മന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ല’; വിദ്യാഭ്യാസം കേവലം സിലബസ് മാത്രമല്ല, സംസ്‌കാരം കൂടി നൽകണം: ഗവർണർ ആർ വി ആർലേക്കർ

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ജന്തർ മന്തറിൽ കണ്ടത് പ്രതീക്ഷ നൽകുന്ന ചിത്രമല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, രാജ്യത്തെ നേതാക്കൾക്കെതിരെ തെരുവിൽ മോശം ഭാഷയും അധിക്ഷേപകരമായ പോസ്റ്ററുകളും ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചു. മാർ ബസേലിയോസ് കോളേജിന്റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്നതിലോ ചോദ്യങ്ങൾ ചോദിക്കുന്നതിലോ തെറ്റില്ലെങ്കിലും വിദ്യാർത്ഥികളുടെ വരുംകാല സ്വഭാവരൂപീകരണത്തെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് സിലബസും പാഠ്യപദ്ധതിയും നൽകുക എന്നതിലുപരി മികച്ച സംസ്‌കാരം കൂടി പകർന്നുനൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാധിക്കണം. മറ്റുള്ളവരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നവർ ഇത്തരം മോശം രീതികൾ ഉപയോഗിക്കുമ്പോൾ തിരിച്ചും വിമർശിക്കപ്പെടാൻ അർഹരാകുന്നുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!