Kerala News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സരിത്തും സ്വപ്‌നയും മാപ്പുസാക്ഷികള്‍

Gold smuggling: Links with top officials comes to light; Rs 25 lakh given  for one delivery | Diplomatic baggage gold smuggling| Swapna Suresh| Sarith  Smuggling

ഡോളര്‍ കടത്തുകേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സരിത്തിനെയും സ്വപ്ന സുരേഷിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. വിദേശത്തേക്ക് 100 കോടിയോളം രൂപ റിവേഴ്സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി.

സരിത്തും സ്വപ്നയും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സരിത്ത്, സ്വപ്ന എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.

കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സരിത്തും സ്വപ്‌നയും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ വമ്പന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരും നല്‍കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!