Kerala Local News

കാതില ഊരി നൽകി ഫാത്തിമ, കുടുക്ക പൊട്ടിച്ച് ഇഷൽ “ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ വീട് “

കുന്ദമംഗലം :കുട്ടികളുടെ ദുരിതമാണ് എല്ലാ ദുരന്തങ്ങളിലും ആഴമേറിയ വേദനകൾ ബാക്കി വെക്കുന്നത്. ആലോചിയ്ക്കും തോറും കണ്ണ് നിറയ്ക്കുന്നവയാണ് അവ. പ്രളയത്തിൽ സർവ്വതും നഷ്ടപെട്ട കൂട്ടുകാർക്ക് കൈത്താങ്ങുമായി മാതൃകയാവുകയാണ് ഹെവെൻസ് ഖുറാനിക് പ്രീസ്കൂൾ. ചങ്ങാതിക്കൊരു വീട് ഹെവൻസിന്റെ വീട്” എന്ന പേരിൽ സംസ്ഥാനത്തുണ്ടായ വൻ പ്രളയത്തിൽ പിതാവ് നഷ്ടപ്പെട്ടവർ , മാതാവ് മരണപ്പെട്ടവർ, സഹോദരനോ സഹോദരിയോ വേർപ്പെട്ടവർ, വീട് ഒലിച്ചു പോയവർ, എന്നിങ്ങനെ ദുരിത ഭൂമികയിൽ ഒറ്റപ്പെട്ടുപോയ കൂടെപ്പിറപ്പുകളെ കണ്ടെത്തി ഹെവൻസിലെ കുരുന്നുകൾ വീട് നല്കാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ. […]

Local News

കുന്ദമംഗലത്ത് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്‌

കുന്ദമംഗലം : വളർന്നു വരുന്ന തലമുറ അക്രമാസക്തരാകുമ്പോൾ തമ്മിലുള്ള കുഞ്ഞു പിണക്കങ്ങൾ പോലും വാക് തർക്കങ്ങളിലേക്കും കയ്യൂക്കിലേക്കും ചെന്നെത്തി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ തമ്മിലടിക്കുന്ന കാഴ്ച്ച കുന്ദമംഗലം പ്രദേശത്ത് ആശങ്ക ഉളവാക്കുന്നു. അസഭ്യവർഷം ചൊരിഞ്ഞും ശാരീരികാപരമായി വേദനിപ്പിച്ചു കൊണ്ടുമുള്ള സംഘട്ടനം കുന്ദമംഗലം ബസ്സ്റ്റാൻഡ് പരിസരത്ത് തുടർക്കഥയാവുകയാണ്. ഇന്ന് ഉച്ചയ്ക്ക് സ്റ്റാൻഡിന്റെ പരിസരത്ത് നിന്നായി ഹൈസ്കൂൾ വിദ്യാത്ഥികൾ തമ്മിലടിച്ചത് ഇതിനൊരു ഉദാഹരണമാണ്. സ്ത്രീകൾ ഉൾപ്പെടുന്ന യാത്രക്കാർക്ക് ഇത് വലിയ രീതിയിൽ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വിദ്യാലയത്തിൽ നിന്നും ഉണ്ടാകുന്ന ചെറിയ […]

News

അതിജീവനത്തിനായി പായസമധുരം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

തകര്‍ത്തു പെയ്ത മഴയിലും പ്രളയത്തിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക്  തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഹിമായത്തുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. അതിജീവിക്കുന്ന കേരളത്തിന് കൈത്താങ്ങാവാന്‍  ഇവര്‍ നല്‍കിയ  10001 രൂപക്ക് പായസത്തിന്റെ മാധുര്യമുണ്ട്. കാരണം സ്‌കൂളിലെ 25 കസ്റ്റംസ് കേഡറ്റ് കോര്‍പ്പ് വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ നിന്ന് പായസം ഉണ്ടാക്കി ബീച്ചില്‍ വില്‍പന നടത്തിയാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കണ്ടെത്തിയത്. ദുരിതബാധിതര്‍ക്കായി കുഞ്ഞുകരങ്ങളൊരുമിച്ചപ്പോള്‍ ഇവരിലെ നന്‍മ തിരിച്ചറിഞ്ഞ് പത്തു രൂപ മുതല്‍ നൂറു രൂപവരെയാണ് പായസത്തിനായി ആളുകള്‍ നല്‍കിയത്. […]

Local News

പ്രളയബാധിതര്‍ക്ക് ആശ്വാസമായി ഉപകരണ റിപ്പയര്‍ ക്യാമ്പ്

കോഴിക്കോട് : ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഒളവണ്ണയിലും മാവൂരും ഹരിതകേരളം മിഷനും തൊഴില്‍ നൈപുണ്യ വകുപ്പ് ഐ.ടി.ഐ യും ചേര്‍ന്നുള്ള ഉപകരണങ്ങളുടെ റിപ്പയര്‍ ക്യാമ്പ് ആരംഭിച്ചു. ഇതിനോടൊപ്പം കേരള സ്റ്റേറ്റ് ഇലക്ട്രോണിക് സര്‍വ്വീസ് ടെക്നീഷ്യന്‍സ് അസോസിയേഷന്‍സ്, കേരള ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍സ് യൂണിയന്‍, കണ്ണിപ്പറമ്പ് അജ്ഞലി ആര്‍ട്സ് ആന്റ് സ്പോട്സ് ക്ലബ് ടെക്നിക്കല്‍ ഫോറം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടെക്നീഷ്യന്‍സ് അസോസിയേഷന്റെ തൃശൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ക്യാമ്പിലുണ്ട്. […]

Kerala

ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് : എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും ചക്കാലക്കൽ എച്ച്.എസ്.എസും ജേതാക്കൾ

കോഴിക്കോട്: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച  ജില്ലാ വടംവലി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ 540 കിലോ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളും 560 കിലോ വിഭാഗത്തിൽ  ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂരും ജേതാക്കളായി. മിക്സഡ് വിഭാഗത്തിൽ കൊടുവള്ളി ഗവ. കോളേജ് ജേതാക്കളായി.      സമാപനച്ചടങ്ങിൽ പി.ടി ഷാജി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ്, […]

Kerala

മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം

കോഴിക്കോട് : പൈമ്പ്ര ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് മരം കയറ്റി വരുന്ന പിക്ക് അപ്പ് വാൻ വിദ്യാർത്ഥികൾക്കിടയിലേക്ക് മറിഞ്ഞു അപകടം. പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു.വിദ്യാർത്ഥികൾ വിദ്യാലയത്തിലേക്ക് നടന്ന് പോകവെയാണ് മരം കയറ്റിയ വാൻ കുട്ടികളുടെ ദേഹത്തേക്കായി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന നന്ദന, റൽന ഫാത്തിമ,സ്വാതി, അവന്തിക,ആതിര എന്നീ വിദ്യാർത്ഥികൾ എട്ടാം തരത്തിൽ പഠിക്കുന്നവരാണ്. ട്രാഫിക് പോലീസ് അസിസ്റ്റൻറ് കമ്മിഷണർ ബിജു രാജ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ […]

Kerala

ദുരിതമകറ്റാൻ കൈത്താങ്ങായി വിദ്യാർഥികളും!

ചേന്ദമംഗലൂർ: പ്രളയം നിമിത്തം ദുരിതക്കയത്തിലായ ചേന്ദമംഗലൂർ നിവാസികൾക്ക് വിദ്യാർഥികളുടെ കൈത്താങ്ങ് ! മുക്കം നഗരസഭയിൽ ഏറ്റവും കൂടുതൽ പ്രളയബാധിതരുള്ള ചേന്ദമംഗലൂർ പ്രദേശത്ത് വിദ്യാർഥികൾ നടത്തിയ സേവന പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധയാകർഷിച്ചു. ചേന്ദമംഗലൂർ അങ്ങാടി, മംഗലശേരി തോട്ടം, പുൽപറമ്പ്, തെയ്യത്തുംകടവ് എന്നിവിടങ്ങളിൽ പ്രളയകാലത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിക്കൂട്ടിയാണ് വിദ്യാർഥികൾ ദുരിതാശ്വാസത്തിന്റെ വേറിട്ട മാതൃകയായത്. ഒപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കുള്ള താക്കീതുകൂടിയാവുകയായിരുന്നു ഈ കൗമാരക്കാരുടെ സൽപ്രവൃത്തി. തെയ്യത്തുംകടവ് പാലത്തിന് സമീപമുള്ള മാതൃക അംഗനവാടിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തതും […]

Local

സ്മാര്‍ട്ടാവാന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതി

കോഴിക്കോട് : വിദ്യാര്‍ത്ഥികളില്‍ വായനയോടൊപ്പം സര്‍ഗ്ഗാത്മകതയും, സംരംഭകത്വശേഷിയും വളര്‍ത്താന്‍ എഡ്യൂകെയര്‍ – സമഗ്ര പരിരക്ഷ പദ്ധതിയില്‍ പുത്തന്‍ മാറ്റങ്ങളുമായി ജില്ലാ പഞ്ചായത്ത്.  ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ഹയര്‍സെക്കന്ററി സ്‌കൂളുകള്‍/  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് വിവിധ  പരിപാടികള്‍ നടപ്പാക്കുക. സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് തോട്‌സ്, കരിയര്‍ ഓപ്പര്‍ച്യൂണിറ്റി, ബാലന്‍സ്ഡ് ലേണിങ്, സോഷ്യല്‍ ഗിവ് ആന്‍ഡ് ടേയ്ക്ക്, ഭിന്നശേഷി സൗഹൃദ വിദ്യാലയം, ജന്റര്‍-ഹെല്‍ത്ത് ആന്‍ഡ് എന്‍വയര്‍മെന്റ് ബാലന്‍സ്ഡ് സ്‌കൂള്‍,  അഡ്വാന്‍സ്ഡ് ടീച്ചിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്.  ഓരോ […]

Kerala

മത്സ്യബോര്‍ഡ് : വിദ്യാഭ്യാസ – കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2019 മാര്‍ച്ച് മാസത്തില്‍ നടത്തിയ  എസ്.എസ്.എല്‍.സി, ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നീ പരീക്ഷകളിലും കായിക രംഗത്ത് ദേശീയ-സംസ്ഥാനതല മത്സരങ്ങളിലും പ്രശസ്ത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധത്തൊഴിലാളികളുടേയും മക്കള്‍ക്ക് മത്സ്യബോര്‍ഡ് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കുന്നു. 2018-2019 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് 10 എ+, 9 എ+, 8 എ+ എന്നിവ നേടിയവര്‍ക്കും  ടി.എച്ച്.എസ്.എല്‍.സി, ഫുള്‍ എ+ നേടിയവര്‍ക്കും, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളുകളിലെ മികച്ച വിജയം നേടിയ മൂന്ന് പേര്‍ക്കും […]

Local

സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കുന്ദമംഗലം: പടനിലം കള്‍ച്ചറല്‍ ലൈബ്രറി, സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍, ടൗണ്‍ ടീം പടനിലം, എംഎസ്എസ്, വ്യാപാരീ വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ കൂട്ടായി രൂപീകരിച്ച സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പടനിലത്ത് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, ഗ്രാമവികസനം, എല്‍ഐസി, കെ.എസ് ആര്‍ടിസി വകുപ്പുകളില്‍ നിന്ന് വിരമിച്ച ഇരുപതോളം ജീവനക്കാര്‍ 88 വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി – അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി ആഷിഖ് ഉദ്ഘാടനം ചെയ്തു – […]

error: Protected Content !!