മമത ബാനര്‍ജി ഡല്‍ഹിയിലേക്ക്, സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തും; ലക്ഷ്യം ബദല്‍ സഖ്യം
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ഡല്‍ഹി സന്ദര്‍ശനം. തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്ന മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മമതാ ബാനര്‍ജി കാണുമെന്നാണു റിപ്പോര്‍ട്ട്. 26 മുതല്‍ 30 വരെ ഡല്‍ഹിയിലുള്ള മമത, രാഷ്ട്രപതിയെ കാണാനും അനുമതി തേടിയിട്ടുണ്ട്. ശരദ് പവാറും മമതാ ബാനര്‍ജിയും ഉള്‍പ്പെടെ വിശാലസഖ്യ ചര്‍ച്ചകളെ ഏറെ […]





