Kerala News

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ തത്കാലം മാറ്റില്ല. എന്നാല്‍ സംഘടനാ തലത്തില്‍ അഴിച്ചുപണിയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ അവസരം നല്‍കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.

ഇതുസംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തും. നേരിട്ടായിരിക്കും ചര്‍ച്ച എന്നാണ് സൂചന. കേരളത്തിലെ കാര്യങ്ങള്‍ മാത്രമായിരിക്കും ചര്‍ച്ചയ്ക്ക് വയ്ക്കുകയെന്നും വിവരമുണ്ട്. സംഘടനാ തലത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. ചിലര്‍ പദവി രാജി വയ്ക്കാമെന്നുതന്നെ പറഞ്ഞിരുന്നുവെന്നും വിവരം.

തെരഞ്ഞെടുപ്പ് നേരിടാന്‍ വിശാലമായ സമിതി രൂപീകരിക്കും. എ കെ ആന്റണി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളോട് സോണിയ ഗാന്ധി അഭിപ്രായം ആരാഞ്ഞിരുന്നു. ഒരുമിച്ചുള്ള ശക്തമായ പ്രവര്‍ത്തനമാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!