ശ്വാസകോശത്തിൽ അണുബാധ,സോണിയാ ഗാന്ധി നിരീക്ഷണത്തിൽ,ആരോഗ്യനില സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു
ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മൂക്കില്‍ നിന്ന് രക്തം വന്നതായും സോണിയ നിരീക്ഷണത്തിലാണെന്നും എ.ഐ.സി.സി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാനായി ഇന്നലെയും സോണിയക്ക് പ്രത്യേക ചികിത്സ നടത്തി. പലതരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയക്ക് കൊവിഡാനന്തര ചികിത്സ തുടരുന്നുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു. കഴിഞ്ഞ 12-ാം തീയതിയാണ് കോവിഡിനെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സോണിയയെ ന്യൂഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട […]








