സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യൽ;ഡല്‍ഹിയിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രതിഷേധം വിഡി സതീശന്‍ അറസ്റ്റില്‍
കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും പ്രതിഷേധിച്ച് ഇന്നും കോണ്‍ഗ്രസ് പ്രതിഷേധം.പാർലമെന്റിൽ നിന്നും കാൽനടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ കോൺഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. പാർലമെന്റിൽ നിന്നാണ് എംപിമാർ പ്രതിഷേധവുമായി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് വിജയ് ചൌക്കിൽ പൊലീസ് തടഞ്ഞു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ച നേതാക്കളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് […]









