കെഎസ്ആര്‍ടിസിയിൽ ഇനി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി
കെഎസ്ആര്‍ടിസിയിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. ഇനിമുതല്‍ 12 മണിക്കൂറാണ് സിംഗിള്‍ ഡ്യൂട്ടി സമയം. ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് എട്ട് മണിക്കൂറും, പരമാവധി പത്ത് മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ മതിയെന്നാണ് നിര്‍ദേശം ഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ […]
