ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾക്ക് നിറം നൽകി പി വി സിന്ധു സെമിയിൽ
ജപ്പാൻ താരം അകാനെ യമാഗുച്ചിയെ ഏകപക്ഷീയമായ രണ്ടു സെറ്റുകൾക്ക് വീഴ്ത്തി സിന്ധു ടോകിയോ ഒളിമ്പിക്സ് സെമിയിൽ ഇടമുറപ്പിച്ചു. തുടക്കം ഒപ്പത്തിനൊപ്പം പൊരുതിയ പോരാട്ടത്തിൽ അതിവേഗം അങ്കം മുറുക്കി ആദ്യ സെറ്റ്പിടിച്ച സിന്ധു എതിരാളി നാട്ടുകാരിയായിട്ടും പൊരുതാൻ വിടാതെയായിരുന്നു രണ്ടാം സെറ്റിലും അനായാസ ജയമുറപ്പിച്ചത്. സ്കോർ 21-13, 22-20 യമാഗുച്ചിയുടെ സെർവുമായി തുടങ്ങിയ മത്സരത്തിൽ കൊണ്ടും കൊടുത്തും ഇരു താരങ്ങളും ആദ്യം കളി നയിച്ചു . എന്നാൽ, തുടക്കത്തിലെ താളപ്പിഴകൾ മറന്ന് അതിവേഗം കളിപിടിച്ച സിന്ധു 11-7ന് […]
