National News

ബിജെപിയുടെ വസുന്ധര രാജെയാണ് ഗെലോട്ടിന്റെ നേതാവ്; രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ വീണ്ടും സച്ചിൻ പൈലറ്റ്

രാജസ്ഥാൻ കോൺഗ്രസിൽ ചേരിപ്പോര് മുറുകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ വീണ്ടും സച്ചിൻ പൈലറ്റ്. സർക്കാരിനെ താഴെയിറക്കാൻ അമിത് ഷായിൽ നിന്ന് പണം വാങ്ങിയെന്ന അശോക് ഗെലോട്ടിന്റെ ആരോപണത്തോട് പ്രതികരിക്കുന്നതിനിടെ സോണിയ ഗാന്ധിയല്ല, ബിജെപിയുടെ വസുന്ധര രാജെയാണ് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിൻ പൈലറ്റ് വിമര്ശനമുന്നയിച്ചു. ധോൽപൂരിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം കേട്ടു. പ്രസംഗം കേട്ടപ്പോൾ സോണിയ ഗാന്ധിയല്ല, വസുന്ധര രാജെ സിന്ധ്യയാണ് ഗെലോട്ടിന്റെ നേതാവെന്ന് തോന്നി. ഒരു വശത്ത് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുക എന്ന ദൗത്യമാണ് ബിജെപി ഏറ്റെടുത്തിരിക്കുന്നത്. […]

error: Protected Content !!