കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് കോവിഡ് സ്ഥിരീകരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ്സ് ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. ജൂലായ് 17 മുതൽ 24 വരെയുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാതയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ദിവസങ്ങളിൽ കുന്ദമംഗലത്തെ ആനപ്പാറയിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ടു തവണ സന്ദർശനം നടത്തിയിട്ടുണ്ട്, കുന്ദമംഗലം നീതി ലാബിൽ രണ്ടു തവണയും, കാരന്തൂരിലെ മർകസിന് സമീപമുള്ള പ്രൈം ക്ലിനികിൽ രണ്ടു തവണയും, മെഡിക്കൽ കോളേജിലെ പ്രൈവറ്റ് […]
